• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിൻ്റെ വീട്ടിൽ നിന്ന് 2.5 ടൺ റേഷനരി പിടികൂടിയ സംഭവം: ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിൻ്റെ വീട്ടിൽ നിന്ന് 2.5 ടൺ റേഷനരി പിടികൂടിയ സംഭവം: ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

വാളയാറിൽ നിന്നും 2,815 കിലോ തമിഴ്നാട് റേഷനരിയാണ് പിടിച്ചെടുത്തത്

വാളയാറിൽ നിന്നും 2815 കിലോ തമിഴ്നാട് റേഷനരിയാണ് പിടിച്ചെടുത്തത്

വാളയാറിൽ നിന്നും 2815 കിലോ തമിഴ്നാട് റേഷനരിയാണ് പിടിച്ചെടുത്തത്

  • Share this:
പാലക്കാട്‌ വാളയാറിൽ (Walayar) ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ടിൻ്റെ വീട്ടിൽ നിന്നും അനധികൃത വില്പനയ്ക്കെത്ത തമിഴ്നാട് റേഷനരി (ration rice from Tamilnadu) പിടികൂടിയ സംഭവത്തിൽ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡണ്ടും സി.പി.എം. വാളയാർ ബ്രാഞ്ച് കമ്മറ്റിയംഗവുമായ ഷെമീറിൻ്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം 2,815 കിലോ തമിഴ്നാട് റേഷനരി പിടികൂടിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാളയാർ എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷെമീറിൻ്റെ വീടിന് മുന്നിലെ ഷെഡിൽ സൂക്ഷിച്ച 56 ചാക്ക് തമിഴ്നാട് റേഷനരി പിടികൂടിത്. പിടിച്ചെടുത്ത അരി തുടർനടപടികൾക്കായി സപ്ലൈ വകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ റിപ്പോർട്ട് സമർപ്പിയ്ക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാവുക.

ഷെമീറിൻ്റെ പിതാവ് റസാഖാണ് തമിഴ്നാട്ടിൽ നിന്നും റേഷനരി എത്തിച്ചതെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു. റസാഖിനെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കും. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന
തമിഴ്നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാനാണ് വൻതോതിൽ സംഭരിച്ച് വെച്ചത്. ട്രെയിനിലൂടെയും, അതിർത്തിയിലെ ഊടുവഴികളിലൂടെയുമാണ് തമിഴ്നാട്ടിൽ നിന്നും അരി കടത്തുന്നത്.

കുറഞ്ഞ വിലക്ക് തമിഴ്നാട് റേഷനരി വാങ്ങി കേരളത്തിലെത്തിച്ച് മുപ്പത് മുതൽ നാല്പത് രൂപയ്ക്കാണ് വില്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും റേഷനരിയെത്തിച്ച് പോളിഷ് ചെയ്ത് പ്രത്യേക ബ്രാൻഡിൽ വിപണിയിലിറക്കി വിൽപ്പന നടത്തിയാണ് ഇവർ കൊള്ളലാഭം കൊയ്യുന്നത്. തമിഴ്നാട്ടിൽ നിന്നും റേഷനരി കടത്തുമ്പോൾ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ഓരോ സ്ഥലത്തും സഹായികളെ നിയോഗിക്കും. ഇവർ പൊലീസ് പരിശോധന സംബന്ധിച്ച വിവരങ്ങൾ കൈമാറും. അതുകൊണ്ട് പലപ്പോഴും അരി കടത്ത് പിടികൂടാൻ കഴിയാറില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ്നാട് റേഷനരി കടത്ത് വ്യാപകമാണ്. പരാതികൾ വ്യാപകമാവുമ്പോഴാണ് സപ്ലൈകോ പരിശോധന നടത്തുക.  ഇത്തരത്തിൽ ടൺ കണക്കിന് തമിഴ്നാട് റേഷനരിയാണ് പിടികൂടിയിട്ടുള്ളത്.

പൊള്ളാച്ചിയിലും അറസ്റ്റ്

തമിഴ്നാട് റേഷനരിയുമായി  കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശികളായ സുജിത്, സഞ്ജീവ് എന്നിവരെയാണ് തമിഴ്നാട് പൊലീസ് പൊള്ളാച്ചിയിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച വാനിൽ നിന്നും 1,500 കിലോ തമിഴ്നാട് റേഷനരിയാണ് പിടികൂടിയത്.

Summary: The Palakkad Taluk supply officer will file a report today on the seizure of Tamil Nadu ration rice hoarded by the DYFI ex-regional president from his house in Walayar. Former DYFI Walayar regional president unauthorizedly kept 2815 kg of Tamil Nadu ration rice 
Published by:user_57
First published: