നിലവാര തകർച്ചയും സ്ത്രീവിരുദ്ധതയും; 'കുട്ടൻപിള്ള' പൊലീസിനോട് 'ഷട്ട് അപ്പ്' പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ

കേരള പൊലീസ് ഫേസ്ബുക്കിൽ യുട്യൂബ് വീഡിയോ ഷെയർ ചെയ്ത പോസ്റ്റിനു താഴെയും വീഡിയോയ്ക്ക് എതിരെയുള്ള കമന്റുകളാണ്. ഇത് ഊളത്തരം ആയി പോയെന്നും പൊലീസ് ആണെങ്കിൽ എന്തും കാണിക്കാം എന്നാണോയെന്നുമാണ് പോസ്റ്റിനു താഴെ ഒരാൾ ചോദിച്ചത്.

News18 Malayalam | news18
Updated: June 8, 2020, 10:10 PM IST
നിലവാര തകർച്ചയും സ്ത്രീവിരുദ്ധതയും; 'കുട്ടൻപിള്ള' പൊലീസിനോട് 'ഷട്ട് അപ്പ്' പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: June 8, 2020, 10:10 PM IST
  • Share this:
'സോഷ്യൽ മീഡിയയിൽ കണ്ണും നട്ടിരിക്കുന്ന പി.സി കുട്ടൻ പിള്ള കണ്ട കാഴ്ചകളിൽ ചിലതിലുള്ള പ്രതികരണമാണിത്' - ഇങ്ങനെ പറഞ്ഞായിരുന്നു പി.സി കുട്ടൻപിള്ള സ്പീക്കിംഗ് എന്ന പേരിൽ കേരള പൊലീസ് സോഷ്യൽ മീഡിയ റിയാക്ഷനായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയത്. 'പണി വരുന്നുണ്ട് അവറാച്ചാ' എന്ന പേരിൽ ആയിരുന്നു ഒന്നാംഭാഗം പുറത്തിറക്കിയത്.

എന്നാൽ, സോഷ്യൽ മീഡിയയിൽ റോസ്റ്റിങ് ആയിരുന്നു കേരള പൊലീസ് ലക്ഷ്യം വെച്ചതെങ്കിലും സംഗതി പാളി. പരിപാടിക്ക് എതിരെ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെട്ട സാഹചര്യത്തിൽ പരിപാടി നിർത്തിവെക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടെന്നാണ് റിപ്പോർട്ടുകൾ.

You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

ജൂൺ ആറാം തിയതി ആയിരുന്നു കേരള പൊലീസ് അവരുടെ യുട്യൂബ് പേജിൽ ആദ്യത്തെ റോസ്റ്റിങ് വീഡിയോ റിലീസ് ചെയ്തത്. എന്നാൽ, രണ്ടുദിവസത്തിനുള്ളിൽ വീഡിയോയ്ക്ക് എതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. പൊലീസിന്റെ റോസ്റ്റിങ് വീഡിയോയ്ക്ക് പ്രതീക്ഷിച്ച നിലവാരം പോലും വീഡിയോയ്ക്ക് പുലർത്താനായില്ലെന്ന് ആരോപണം ഉയർന്നു.

റോസ്റ്റിങ് എന്ന പേരിൽ കേരള പൊലീസ് നടത്തുന്നത് അനീതിയാണെന്ന് ആരോപിച്ച പ്രേക്ഷകരിൽ ചിലർ അതിനെതിരെയും വീഡിയോ ഇറക്കി. കുട്ടൻ പിള്ള സ്പീക്കിംഗ് സീരീസ് തുടങ്ങിയത് സൈബർ ബുള്ളിയിങ് / ആൾക്കൂട്ട ആക്രമണം നടത്താൻ പ്രേരണ നൽകിയാണ് തുടങ്ങിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

കേരള പൊലീസ് ഫേസ്ബുക്കിൽ യുട്യൂബ് വീഡിയോ ഷെയർ ചെയ്ത പോസ്റ്റിനു താഴെയും വീഡിയോയ്ക്ക് എതിരെയുള്ള കമന്റുകളാണ്. ഇത് ഊളത്തരം ആയി പോയെന്നും പൊലീസ് ആണെങ്കിൽ എന്തും കാണിക്കാം എന്നാണോയെന്നുമാണ് പോസ്റ്റിനു താഴെ ഒരാൾ ചോദിച്ചത്.

പൊലീസിന്റെ ഔദ്യോഗിക പേജിലും എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെ കുട്ടൻപിള്ള പൊലീസ് വായടയ്ക്കുന്നത് ആയിരിക്കും നല്ലതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും തോന്നി. ഇതിനെ തുടർന്ന് പരിപാടിക്ക് തൽക്കാലം കർട്ടൻ ഇടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

First published: June 8, 2020, 10:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading