നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ എക്സൈസ് സംഘം വനത്തിൽ കുടുങ്ങി; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു

  മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ എക്സൈസ് സംഘം വനത്തിൽ കുടുങ്ങി; തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നു

  കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സംഘം വനത്തിലേക്ക് പുറപ്പെട്ടത്.

  news18 malayalam

  news18 malayalam

  • Share this:
   മലമ്പുഴ: വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചിൽ തുടങ്ങി. കഞ്ചാവ് റെയ്ഡിനായി നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോയ പതിനാലംഗ സംഘമാണ് ഇന്നലെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്.

   മലമ്പുഴ ചെക്കോള ഭാഗത്ത്‌ നിന്നാണ് തെരച്ചിൽ ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ആദിവാസികൾ അടക്കം 10 പേരാണ് സംഘത്തിൽ ഉള്ളത്.

   വനത്തിൽ കുടുങ്ങിയ എക്സൈസ് പോലീസ് ഉദ്യോഗസ്ഥ സംഘം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയോടു കൂടി ഇവരെ വനത്തിന് പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് സംഘം സുരക്ഷിതരെന്ന് മലമ്പുഴ സി ഐ സുനിൽകൃഷ്ണൻ ന്യൂസ് 18 നോട് പറഞ്ഞു.

   പ്രതികൂല കാലാവസ്ഥയാണ് വഴിതെറ്റാൻ കാരണമെന്ന് നർകോട്ടിക് ഡിവൈഎസ് പി സി ഡി ശ്രീനിവാസൻ പറഞ്ഞു. പുഴയുടെ തീരത്തെ പാറപ്പുറത്താണ് രാത്രി കഴിച്ചുകൂട്ടിയതെന്നും അദ്ദേഹം അറിയിച്ചു.

   Also Read-കോഴിക്കോട് വീട്ടിനുള്ളിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ആശങ്കയിൽ വീട്ടുകാർ

   കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വെള്ളിയാഴ്ചയാണ് സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും അടങ്ങുന്ന സംഘം വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ ഇവർക്ക് വഴിതെറ്റി.

   പാലക്കാട് വൃദ്ധ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയനിലയിൽ

   ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

   വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടത്. വിറകു പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതേദഹങ്ങൾ.

   ഇവർ രണ്ടുപേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിന് തീപിടിച്ചതിന്റെ ലക്ഷണമില്ല. രാത്രി പ്രദേശത്ത് നല്ല മഴയും ഉണ്ടായിരുന്നു.

   പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
   Published by:Naseeba TC
   First published:
   )}