കോട്ടയം: എംജി സര്‍വകലാശാലയില്‍(MG University) നിരാഹാര സമരം നടത്തിവന്നിരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി(Research Scholar) ദീപ പി മോഹനന്‍ സമരം(Protest) അവസാനിപ്പിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി സമരം അവസാനിപ്പിച്ചത്. നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഐ.ഐ.യു.സി.എന്‍.എന്നില്‍നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചുവെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. 2024 നകം ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ മതി. ഗവേഷണ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍വ്വകലാശാല ഉറപ്പുനല്‍കിയതായും വിദ്യാര്‍ത്ഥിനി അറിയിച്ചു.
11 ദിവസം നീണ്ട നിരാഹാര സമരമാണ് ഗവേഷക വിദ്യാര്‍ത്ഥിനി അവസാനിപ്പിച്ചത്. ഗവേഷണത്തിന് മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കും.ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങള്‍ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകള്‍ സര്‍വകലാശാല നല്‍കി.
Also Read-പാലക്കാട് സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍; കൈവശം പണവും ആഭരണങ്ങളും'ഡോക്ടറേറ്റ് കിട്ടിയത് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന്'; വ്യാജ ഡോക്ടറേറ്റ് വിവാദത്തില്‍ ഷാഹിദ കമാല്വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. രണ്ട് തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഡോക്ടറേറ്റ് ലഭിച്ച സർവകാലാശാലയുടെ പേരും തിരുത്തി. ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലാണ് ഷാഹിദ കമാൽ പുതിയ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്.
വിയറ്റ്നാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചുവെന്ന മുൻ നിലപാട് തിരുത്തി. കസാഖിസ്ഥാൻ ഓപൺ യൂണിവേഴ്സിറ്റിയിൽ നിന്നും കോംപ്ലിമെൻ്ററി മെഡിസിനിൽ ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് പുതിയ വിശദീകരണം. 2009ലെയും 2011ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ചേർത്തതും തെറ്റാണ്.
ഡിഗ്രി കിട്ടിയത് 2016ൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും ലോകായുക്തയ്ക്ക് സമർപ്പിച്ച വിശദീകരണത്തിലുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പ0നം പൂർത്തിയാക്കിയെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയും ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങിയത്.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കേരള സര്‍വ്വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും ഷാഹിദ കമാല്‍ നല്‍കിയിരിക്കുന്നത് ബി.കോമാണ്.
വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഷാഹിദാ കമാൽ പറഞ്ഞു. സമയമാകുമ്പോൾ എല്ലാ ആക്ഷേപങ്ങൾക്കും മറുപടി നൽകാമെന്നും ഷാഹിദാ കമാൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.