• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലെ കാമ്പസുകൾ വീൽച്ചെയർ ഫ്രണ്ട്ലി ആകണം; വീൽച്ചെയറിൽ ഇരുന്ന് PhD വരെയെത്തിയ ശാരദ പറയുന്നു

കേരളത്തിലെ കാമ്പസുകൾ വീൽച്ചെയർ ഫ്രണ്ട്ലി ആകണം; വീൽച്ചെയറിൽ ഇരുന്ന് PhD വരെയെത്തിയ ശാരദ പറയുന്നു

കഴിഞ്ഞയിടെ ബംഗളൂരുവിലെ ക്രിസ്തു ജയന്തി ഓട്ടോണമസ് കോളേജിൽ ഹ്യുമാനിറ്റീസ് വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുക്കാൻ പോയത് ശാരദയ്ക്ക് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.

ശാരദ സുഹൃത്തുക്കൾ ക്കൊപ്പം

ശാരദ സുഹൃത്തുക്കൾ ക്കൊപ്പം

  • Last Updated :
  • Share this:
ജന്മനാ എല്ലുകൾക്ക് സ്വാധീനക്കുറവ് സംഭവിച്ച മകളെ മാതാപിതാക്കൾ തളർത്തിയില്ല. അവളെ വീൽച്ചെയറിൽ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് അയച്ചു, ഒപ്പം തണലായി നിന്നു, കോട്ടൺ ഹിൽ സ്കൂളിൽ നിന്ന് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ കൂട്ടുകാരുടെ ചാരുവെന്ന ശാരദ ബിരുദ, ബിരുദാനന്തര പഠനങ്ങൾ പൂർത്തീകരിച്ചത് ഗവ. വിമൻസ് കോളേജിൽ നിന്നായിരുന്നു. അതിനുശേഷം കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എം.ഫിൽ പൂർത്തിയാക്കി.

യു ജി സി യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസായ ശാരദ തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളേജിൽ ഒരു വർഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. ഇപ്പോൾ കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വകുപ്പിന് കീഴിൽ ഭിന്നശേഷി പഠനത്തിൽ (Disability Studies) ഗവേഷണം നടത്തുകയാണ് ശാരദ.

പക്ഷേ, കഴിഞ്ഞയിടെ ബംഗളൂരുവിലെ ക്രിസ്തു ജയന്തി ഓട്ടോണമസ് കോളേജിൽ ഹ്യുമാനിറ്റീസ് വിഭാഗം സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുക്കാൻ പോയത് ശാരദയ്ക്ക് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. വീൽച്ചെയർ ഫ്രണ്ട്ലി ആയ ക്രിസ്തുജയന്തി കോളേജിൽ എത്തിയ
ശാരദയ്ക്ക് സന്തോഷത്തിനൊപ്പം തന്നെ അത്ഭുതവുമായിരുന്നു. കാരണം, ഗവേഷണം നടത്തുന്ന കേരള സർവകലാശാല പോലും വീൽച്ചെയർ ഫ്രണ്ട്ലി അല്ലാത്തതിനാൽ പലപ്പോഴും പല കോൺഫറൻസുകൾ നടക്കുമ്പോൾ മുകളിലത്തെ നിലകളിൽ നടക്കുന്ന സെഷനുകളിൽ ഒന്നും പങ്കെടുക്കാൻ കഴിയാറില്ല. എന്നാൽ, അവിടെയാണ് ബംഗളൂരുവിൽ ഒരു കോളേജ് വ്യത്യസ്തമാകുന്നത്.

ക്രിസ്തുജയന്തി കോളേജ് ശാരദയ്ക്ക് വ്യത്യസ്തമായത് ഇങ്ങനെ

ക്രിസ്തുജയന്തി കോളേജ് മുഴുവനായും യൂസർ ഫ്രണ്ട്ലി ആണെന്ന് പറയാൻ കഴിയില്ല. പക്ഷേ, എന്താണ് പ്രത്യേകതയെന്ന് ചോദിച്ചാൽ ഇതുവരെ അവിടെ വീൽച്ചെയർ ഉപയോഗിക്കുന്ന ഒരാളും പോലും വിദ്യാർഥിയായിട്ടില്ല. അങ്ങനെയുള്ള ഒരു കോളേജാണ് കുറച്ചെങ്കിലും വീൽച്ചെയർ ഫ്രണ്ട്ലി ആയി കാമ്പസ് ഒരുക്കിയത്. കോളേജിലെ മുഴുവൻ സ്ഥാലങ്ങൾ ഇല്ലെങ്കിലും കുറേയേറെ സ്ഥലങ്ങൾ വീൽച്ചെയർ ഉപയോഗിക്കുന്നവർക്ക് എത്തിച്ചേരാവുന്നതാണ്. കോൺഫറൻസ് നടന്ന എല്ലാ സ്ഥലങ്ങളും വീൽച്ചെയറിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലായിരുന്നു.

ഏതായാലും, ശാരദ കോൺഫറൻസിനായി കോളേജിൽ എത്തിയപ്പോൾ ക്രിസ്തുജയന്തി കോളേജിലെ അധികൃതരും മാറി ചിന്തിച്ചു തുടങ്ങി. കാമ്പസിൽ വീൽച്ചെയർ ഫ്രണ്ട്ലിയല്ലാത്ത കെട്ടിടങ്ങളും വീൽച്ചെയർ ഫ്രണ്ട്ലിയാക്കുന്നതിനെക്കുറിച്ചാണ് മാനേജ്മെന്‍റ് ഇപ്പോൾ ആലോചിക്കുന്നത്. അതിനുള്ള തീരുമാനവും മാനേജ്മെന്‍റ് തുടങ്ങിക്കഴിഞ്ഞു.

കേരളം ഇപ്പോഴും വീൽച്ചെയർ ഫ്രണ്ട്ലിയല്ല

ഇത്രയും കാലത്തെ അനുഭവങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ കേരളത്തിൽ നിന്ന് അത്തരമൊരു അനുകൂലമായ സമീപനം ഉണ്ടായിട്ടില്ലെന്നും ശാരദ വ്യക്തമാക്കുന്നു. ഗവേഷക വിദ്യാർഥിയായിരിക്കുന്നതിനാൽ നിരവധി സെമിനാറുകളിൽ പങ്കെടുക്കുകയും പേപ്പറുകൾ അവതരിപ്പിക്കുകയും ഒക്കെ വേണം. പക്ഷേ, പലപ്പോഴും കാമ്പസുകൾ വീൽച്ചെയർ ഫ്രണ്ട്ലി അല്ലാത്തതിനാൽ താഴത്തെ നിലയിൽ അല്ലാതെ നടക്കുന്ന ഒരു സെമിനാറുകളിലും പങ്കെടുക്കാൻ കഴിയില്ല. ഇത് തന്നെ സംബന്ധിച്ച് വിഷമകരം തന്നെയാണെന്നും ശാരദ പറയുന്നു.

നാഷണൽ അസെസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ അവരുടെ വെബ്സൈറ്റിൽ തന്നെ കോളേജുകളിൽ റാംപ് വേണമെന്നും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും പറയുന്നുണ്ട്. പക്ഷേ, ഇതൊന്നും പാലിക്കാത്ത സംസ്ഥാനത്തെ കോളേജുകൾക്കും എ ഗ്രേഡ് ലഭിക്കുന്നുണ്ടെന്നും ശാരദ പറയുന്നു.

First published: