• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോർപ്പറേഷൻ കത്ത് വിവാദം; സമരം ഒത്തുതീർപ്പാക്കിയ രീതിക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

കോർപ്പറേഷൻ കത്ത് വിവാദം; സമരം ഒത്തുതീർപ്പാക്കിയ രീതിക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം

സർക്കാർ മുമ്പോട്ട് വെച്ച പാക്കേജ് അംഗീകരിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സമരം ഒത്തുതീർപ്പാക്കിയതിനെതിരെയാണ് വിമർശനമുയരുന്നത്.

  • Share this:

    തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീർപ്പാക്കിയ രീതിക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം.  കെപിസിസി ഭാരവാഹികൾക്കിടയിലും ഈ നടപടിക്കെതിരെ ആക്ഷേപം ശക്തമാകുന്നതായാണ് സൂചന.

    സർക്കാർ മുമ്പോട്ട് വെച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഒത്തുതീർപ്പാക്കിയതിനെതിരെയാണ് പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നത്. നഗരസഭ കവാടത്തിൽ 56 ദിവസം കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത മഹിള കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ റിമാൻഡിൽ ആയി.

    സമരക്കാർക്ക് നേരെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെല്ല് കാലിൽ വീണു പൊട്ടി നെയ്യാറ്റിൻകര സ്വദേശിയായ വിഷ്ണു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന് മാരകമായി പരിക്കേറ്റിരുന്നു. രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിഷ്ണു ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്നതിന്റെ അമർഷമാണ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

    Also read-സജി ചെറിയാന്റെ സത്യപ്രതിജ്ഞ വീണ്ടും; പ്രതിപക്ഷം ബഹിഷ്കരിക്കും;ഭരണഘടനാ സംരക്ഷണ ദിനവുമായി ബിജെപി

    ഡി ആർ അനിലിനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വേണ്ടിയല്ല തങ്ങൾ സമരം നടത്തിയതെന്ന പരിഹാസ രൂപേണയുള്ള പോസ്റ്റുകളും കോൺഗ്രസ് പ്രവർത്തകരുടെ പേജുകളിൽ പ്രചരിക്കുന്നുണ്ട് . ഡിസിസി നേതൃത്വം സമരം ഒത്തുതീർപ്പാക്കിയ ശൈലിയിൽ പാർട്ടി പ്രവർത്തകർക്ക് പുറമെ കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗത്തിനും കടുത്ത അമർഷം ഉള്ളതായി ആണ് വിവരം.

    Published by:Sarika KP
    First published: