പ്ലസ് വൺ പ്രവേശനത്തിൽ മുന്നോക്ക സംവരണം; മെറിറ്റ് സീറ്റുകളുടെ എണ്ണം കുറയുമോയെന്ന് ആശങ്ക

മെറിറ്റ് സീറ്റിൽ നിന്ന് മൂന്നെണ്ണം മുന്നോക്കക്കാരിലെ സംവരണ വിഭാഗത്തിന് നീക്കി വയ്ക്കാനാണ് ആലോചന.

News18 Malayalam | news18-malayalam
Updated: August 3, 2020, 11:10 PM IST
പ്ലസ് വൺ പ്രവേശനത്തിൽ മുന്നോക്ക സംവരണം;  മെറിറ്റ് സീറ്റുകളുടെ എണ്ണം കുറയുമോയെന്ന് ആശങ്ക
students
  • Share this:
തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിൽ 10 ശതമാനം സീറ്റ് ഉറപ്പാക്കും. ഒരു ബാച്ചിൽ നിലവിൽ 50 സീറ്റുകളാണുള്ളത്. 24 എണ്ണം വിവിധ സംവരണ വിഭാഗങ്ങൾക്കും , 26 എണ്ണം മെറിറ്റ് സീറ്റും. മെറിറ്റ് സീറ്റിൽ നിന്ന് മൂന്നെണ്ണം മുന്നോക്കക്കാരിലെ സംവരണ വിഭാഗത്തിന് നീക്കി വയ്ക്കാനാണ് ആലോചന.

ഇതോടെ മെറിറ്റ് സീറ്റുകളുടെ എണ്ണം കുറയുമോ എന്ന് ആശങ്കയുണ്ട്. സംസ്ഥാനത്ത് 819 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ  2824 ബാച്ചുകളാണുള്ളത്. മൂന്ന് സീറ്റ് വിധം മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചാൽ ഇവിടെ 8472 മെറിറ്റ് സീറ്റുകൾ കുറയും.  846 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലായി 3304 ബാച്ചുകൾ വേറെ . ഇവിടങ്ങളിൽ മൂന്നു സീറ്റ് മാറ്റിവയക്കുമ്പോൾ  ഏകദേശം 15000 സീറ്റുകൾ തരംമാറ്റപ്പെടും.

മുന്നാക്ക സംവരണ നിർദ്ദേശം അടങ്ങിയ ഫയൽ സർക്കാർ പരിഗണനയിലാണ്. പ്ലസ് വൺ അലോട്ട്മെൻറ് മുൻപ് തീരുമാനമുണ്ടാകും. ന്യൂനപക്ഷ പദവിയുള്ള സ്കൂളുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാനാവില്ല. ഇതും ആശങ്കയുണർത്തുന്നു. നിലവിലുള്ള സംവരണ സീറ്റിൽ കുറവ് വരുത്താതെ മാത്രമേ മുന്നാക്ക സംവരണം നടപ്പാക്കാനാകു.
TRENDING:Covid19| ചികിത്സയ്ക്ക് അമിത്ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് അതിശയം ; ശശി തരൂർ
[NEWS]
ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
[NEWS]
Sushant Singh Rajput| 'മകന്റെ ജീവൻ അപകടത്തിലാണെന്ന് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു'; സുശാന്തിന്‍റെ അച്ഛൻറെ വെളിപ്പെടുത്തൽ
[NEWS]


മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട  വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ വരുമെന്ന് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ഇഷ്ടപ്പെട്ട സ്കൂളിൽ കോമ്പിനേഷൻ നഷ്ടപ്പെടുന്നതിനും  സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ  പ്ലസ് വൺ സീറ്റ് ക്ഷാമം എല്ലാവർഷവും ഉയരുന്ന പരാതിയാണ്.

സർക്കാർ മെഡിക്കൽ കോളജുകളിലും, ആയുർവേദ ഹോമിയോ കോളജുകളിലും അധിക സീറ്റ് അനുവദിച്ചതാണ് കഴിഞ്ഞ വർഷം മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇത് സാധ്യമാണെങ്കിലും വിദ്യാർത്ഥികളുടെ എണ്ണം ബാച്ചിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം വർധിക്കുന്നത് വകുപ്പിനെ അലട്ടുകയാണ്.

ഓരോ വർഷവും നിലവിലുള്ള ബാച്ചുകളിൽ 20 ശതമാനം ആനുപാതിക വർധനയ്ക്കുള്ള ശുപാർശ സർക്കാരിൻറെ പരിഗണനയിലാണ്. പ്ലസ് വണ്ണിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം കൂടുമെന്ന് വാദവും മറുവശത്തുണ്ട്. വിശദമായ പഠനത്തിനുശേഷം  ആവശ്യമുള്ള ഇടങ്ങളിൽ സീറ്റ് വർധന നടപ്പാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Published by: Gowthamy GG
First published: August 3, 2020, 11:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading