നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്നോക്ക സംവരണം രാഷ്ട്രീയ ചതി; സർക്കാരിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം

  മുന്നോക്ക സംവരണം രാഷ്ട്രീയ ചതി; സർക്കാരിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം

  തീരുമാനം സംവരണ സമുദാങ്ങളെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയമായ ചതിയാണെന്നും കാന്തപുരം വിഭാഗം

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം. തീരുമാനം സംവരണ സമുദാങ്ങളെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയമായ ചതിയാണെന്നും കാന്തപുരം വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

  Related News- മുന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സാമ്പത്തിക സംവരണം: ഗസറ്റ് വിജ്ഞാപനമിറങ്ങി

  സര്‍ക്കാര്‍ തീരുമാനം സംവരണ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്.  സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒഴിവാക്കിയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പ്പോലും മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് തീരുമാനമായി. ഉദ്യോഗസ്ഥര്‍ നിയമം എത്രത്തോളം ദുരുപയോഗം ചയ്യെുമെന്നതിന്റെ ഉദാഹരണമാണിത്. പൊതുവിഭാഗത്തിലെ പത്ത് ശതമാനത്തിന് പകരം മുഴുവന്‍ സീറ്റുകളിലെയും പത്ത് ശതമാനമാണ് മുന്നോക്ക സംവരണത്തിനായി നീക്കിവെച്ചത്.

  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സാമ്പത്തിക മാനദണ്ഡം ലഘൂകരിച്ചത് സര്‍ക്കാര്‍ തീരുമാനത്തില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

  Also Read- മുന്നോക്ക സംവരണം: പ്രതിഷേധ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം മത സംഘടനകൾ; നേതൃത്വം നൽകുന്നത് മുസ്ലിം ലീഗ്

  അതേസമയം, മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി നിമിത്തം പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞ കാര്യമാണ് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

  Also Read- മുന്നോക്കവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവിൽ എൻഎസ്എസിനും എതിർപ്പ്

  മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പൊതുമത്സരവിഭാഗത്തില്‍ നിന്ന് 10 ശതമാനം മാറ്റിവയ്ക്കുകയാണ് ചെയ്തത്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെപോലും സംവരണം ഇല്ലാതാക്കുകയുമില്ല. ദേവസ്വത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തതുകൊണ്ടാണ് ദേവസ്വത്തില്‍ നേരത്തെ അത് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി സംസ്ഥാനത്ത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.  കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകളും യോഗം വിളിച്ച് തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുന്നോക്ക സംവരണത്തിനെതിരെ സമസ്തയും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
  Published by:Rajesh V
  First published:
  )}