• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kannur | 'നിജിലിന് രേഷ്മ വാടകയ്ക്ക് വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട്'; റിമാന്‍ഡ് റിപ്പോര്‍ട്ട്

Kannur | 'നിജിലിന് രേഷ്മ വാടകയ്ക്ക് വീട് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട്'; റിമാന്‍ഡ് റിപ്പോര്‍ട്ട്

കേസുമായി ബന്ധപ്പെട്ട് രേഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെട്ടു

 • Last Updated :
 • Share this:
  പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ (Haridasan murder case) പ്രതിയായ ആര്‍എസ്എസ് (RSS) പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് അധ്യാപികയായ രേഷ്മ  വീട് വാടകയ്ക്ക് നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.  കേസില്‍ രേഷ്മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണം. രേഷ്മയുടെ ജീവന് ഭീഷണിയുണ്ട്. ഒരു വര്‍ഷമായി നിജിലും രേഷ്മയും തമ്മില്‍ പരിചയമുണ്ട്. വിഷുവിന് ശേഷമാണ്  വീട് വേണമെന്ന് നിജില്‍ രേഷ്മയോട് ആവശ്യപ്പെട്ടതെന്നും കേസുമായി ബന്ധപ്പെട്ട് രേഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെട്ടു.

  അതേസമയം, നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ പിണറായിയിലെ വീട് രേഷ്മയുടേതല്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രതി താമസിച്ച വീട് ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ളതാണ്. പോലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തിന് പിന്നാലെയുണ്ടായ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്നും രേഷ്മയുടെ അഭിഭാഷകന്‍ അറിയിച്ചു.

  Also Read- ഹരിദാസ് വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസ്; അധ്യാപികയ്ക്ക് ജാമ്യം

  സംഭവത്തില്‍ രേഷ്മക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആൾ ജാമ്യത്തിലും 50,000 ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.ന്യൂ മാഹി, പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് രേഷ്മയ്ക്ക് വിലക്കുണ്ട്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം എന്നിവയാണ് ജാമ്യവ്യവസ്ഥ.

  മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിജിൽ ഒളിവിൽ താമസിച്ചത്. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്. പുലര്‍ച്ചെ 3.30 നാണ് നിജിൽ ദാസിനെ പോലീസ് പിടികൂടുന്നത്. നിജിൽ ദാസിനെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

  Also Read- പ്രതി ഒളിച്ചത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലല്ല; ഒളിവ് സംശയാസ്പദം; എം.വി. ജയരാജന്‍

  പ്രതി നിജില്‍ ദാസിന് താമസിക്കാന്‍ വീട് നല്‍കിയതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ ജാമ്യം ലഭിച്ച് ഇറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയത് തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷാണ്.

  ഇതിനിടെ രേഷ്മക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി രേഷ്മയുടെ കുടുംബം രംഗത്തെത്തി. നിജിൽദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്ന് രേഷ്മയുടെ മകൾ പറഞ്ഞു. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്.‘ദിപിനാന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്.

  4 ദിവസത്തേക്കാണു വീടു നൽകിയത്’. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറഞ്ഞു. 4 ദിവസത്തേക്ക് പ്രതിദിനം 1500 രൂപ വാടകയിൽ കരാർ ഒപ്പിട്ടു വാങ്ങിയാണു വീടു നൽകിയതെന്നും രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.

  തങ്ങളുടെയും രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെയും കുടുംബം സിപിഎം അനുഭാവികളാണെന്ന് രേഷ്മയുടെ പിതാവ് രാജൻ പറഞ്ഞു. പാർട്ടിക്കു വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. രേഷ്മയും പ്രശാന്തും പാർട്ടിക്കാരാണ്. പഠനകാലത്ത് രേഷ്മ സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

  രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പോലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി.പ്രേമരാജൻ പറഞ്ഞു.
  Published by:Arun krishna
  First published: