നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്യാംസുന്ദര്‍ ബെവ്‌കോ എം ഡി

    സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്യാംസുന്ദര്‍ ബെവ്‌കോ എം ഡി

    പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പോലീസ് ട്രെയ്നിങ് എന്ന പുതിയ തസ്തികയില്‍ നിയമിച്ചു.

      പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ്പി. ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി ആണ് പുതിയ നിയമനം.

      കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആനന്ദ് ആര്‍. ഹെഡ്ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ എ.ഐ.ജിയായി ചുമതലയേല്‍ക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി കെ.വി. സന്തോഷിനേയും ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായി കുര്യക്കോസ് വി യുവിനേയും നിയമിച്ചു.

      സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; വിവാഹ-മരണ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം; കോളേജുകൾ ഈ മാസം 18ന് തുറക്കും

      സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.

      ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

      സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

      സി എഫ് എൽ ടി സി, സി. എസ്.എൽ. ടി സി കളായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണ്.

      സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിജൻ കിറ്റുകൾ ലഭ്യമാക്കേണ്ടതുണ്ട്.

      കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}