ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു : റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കും

news18india
Updated: October 10, 2018, 3:28 PM IST
ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു : റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കും
കേരള പൊലീസ്
  • Share this:
തിരുവനന്തപുരം : റവന്യു ജില്ലാ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിനെ പുനഃസംഘടിപ്പിക്കുന്നു.കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ഡിപ്പാര്‍ട്‌മെന്റിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്.

തുടക്കം കുറിച്ചത് പുലിയുടെ ശൗര്യമുള്ള സമരത്തിന്: തുഷാര്‍

ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാകും അറിയപ്പെടുക..സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരിക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവര്‍ച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്റ് പൈറസി തുടങ്ങിയ വിഭാഗങ്ങളുമുണ്ട്.

സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ പ്രതിഷേധം; ആലപ്പുഴയില്‍ സംഘര്‍ഷം

ഈ ഘടന അനുസരിച്ച് ഒരു ജില്ലാ കേന്ദ്രത്തിലുള്ള എസ്പി പല ജില്ലകളിലെയും കേസുകളുടെ ചുമതല വഹിക്കേണ്ടി വരുന്നു. സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,പാലക്കാട് എന്നീ ജില്ലകളുടെ ചുമതല കൂടി വഹിക്കേണ്ടി വരുന്നു. ഇത് അന്വേഷണത്തിനും ഇരകള്‍ക്കും പ്രയാസമുണ്ടാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ മാറ്റം.

കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്റെയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്റെയും ചുതമല നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുളളതായാലും ഇനി മുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല.

First published: October 10, 2018, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading