COVID 19 | കാസർകോട് നാട്ടുകാർ പൊലീസിനെ മർദ്ദിച്ചു; എസ്ഐ അടക്കം രണ്ടു പൊലീസുകാർക്ക് പരിക്ക്

കോളനിയിൽ ഉള്ളവർ സംഘടിതമായി പൊലീസിന് നേർക്ക് തിരിയുകയായിരുന്നു.

News18 Malayalam | news18
Updated: March 26, 2020, 5:39 PM IST
COVID 19 | കാസർകോട് നാട്ടുകാർ പൊലീസിനെ മർദ്ദിച്ചു; എസ്ഐ അടക്കം രണ്ടു പൊലീസുകാർക്ക് പരിക്ക്
Kerala Police
  • News18
  • Last Updated: March 26, 2020, 5:39 PM IST IST
  • Share this:
കാസർകോട്: ജില്ലയിലെ ദേലംപാടി കല്ലടുക്കയിൽ നാട്ടുകാർ പൊലീസിനെ മർദിച്ചു. എസ്ഐ അടക്കം രണ്ടു പൊലീസുകാർക്ക് മർദ്ദനത്തിൽ പരിക്കേറ്റു. കല്ലടുക്കയിലെ ആദിവാസി കോളനിയിൽ വെച്ചാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.

കർണാടക അതിർത്തിപ്രദേശമായ കല്ലടുക്കയിലെ അന്തർസംസ്ഥാന പാത കർണാടക സർക്കാർ മണ്ണിട്ട് അടച്ചിരുന്നു.ഇതോടെ കോളനിവാസികൾ ഒറ്റപ്പെട്ടു. ഇതിനിടെ അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഇതുവഴിയുള്ള നടവഴി തുറന്നു കൊടുത്തിരുന്നു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ഇതുവഴി ആരോഗ്യപ്രവർത്തകർ കോളനിയിൽ വന്നതോടെ കോളനിവാസികൾ മരങ്ങൾ കൊണ്ടിട്ട് റോഡ് അടച്ചിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വഴി തുറന്നു കൊടുക്കാൻ കോളനിയിൽ ഉള്ളവർ തയ്യാറായില്ല. തുടർന്നാണ് പൊലീസ് എത്തിയത്.

എന്നാൽ, കോളനിയിൽ ഉള്ളവർ സംഘടിതമായി പൊലീസിന് നേർക്ക് തിരിയുകയായിരുന്നു. കൂട്ടം ചേർന്നുള്ള മർദ്ദനത്തിൽ ആദൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ ഐ അടക്കം രണ്ടു പൊലീസുകാർക്കാണ് പരിക്കേറ്റത്. എസ്‌ഐ മുകുന്ദന് തലയ്ക്ക് പരിക്കുണ്ട്.

സിവിൽ പൊലീസ് ഓഫീസർ ഗോകുലിന് തലയ്ക്ക് തുന്നിക്കെട്ടുണ്ട്. ഗോകുലിന്റെ ഇടതുകൈ ഒടിഞ്ഞു. ഇവരെ കാസർകോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍