കൊച്ചി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്ഫോടനത്തിലൂടെ തകര്‍ത്ത ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ മരടില്‍ കുന്നുകൂടിക്കിടക്കുന്നു. നാല് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ കൊച്ചിയില്‍ എങ്ങും വ്യാപകമായ പൊടിപടലങ്ങളാണ്.
പൊടികാരണം സമീപവാസികൾക്ക് വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണ്. പൊടി ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ നഗരസഭയിൽ എത്തി പ്രതിഷേധിച്ചു. നാട്ടുകാർ നഗരസഭ അധ്യക്ഷയെ ഉപരോധിച്ചു. എന്നാൽ ഉടൻ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ നദീറ പ്രതികരിച്ചു.
Also read:
മരടിലെ മാലിന്യം ഇനി എങ്ങോട്ട് ?കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാല്‍ വരും ദിവസങ്ങളിലും രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും അടുത്തദിവസം പുറത്തുവരും.
അതേസമയം പൊളിച്ചു നീക്കിയ ഫ്ളാറ്റുകളുടെ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കം തുടങ്ങി. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.