മരട് ഫ്ലാറ്റ്: സുരക്ഷാ ഭീതിയിൽ കൂട്ടത്തോടെ വീടൊഴിഞ്ഞ് സമീപവാസികൾ

ഫ്ലാറ്റ് പരിസരത്തുള്ള  പത്തിലധികം കുടുംബങ്ങൾ ഇതിനകം വീടൊഴിഞ്ഞു പോയി

News18 Malayalam | news18-malayalam
Updated: December 27, 2019, 3:16 PM IST
മരട് ഫ്ലാറ്റ്: സുരക്ഷാ ഭീതിയിൽ കൂട്ടത്തോടെ വീടൊഴിഞ്ഞ്  സമീപവാസികൾ
ഒഴിഞ്ഞു പോകാൻ തയാറെടുത്ത് സമീപവാസികൾ
  • Share this:
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ സ്‌ഫോടനത്തിൽ തകർക്കാനുള്ള ദിവസം അടുക്കുംതോറും പരിസരവാസികളുടെ ആശങ്കകൾ ശകതിപ്പെടുകയാണ്. ഫ്ലാറ്റ് പരിസരത്തുള്ള  പത്തിലധികം കുടുംബങ്ങൾ ഇതിനകം വീടൊഴിഞ്ഞു പോയി. പലരും വാടക വീടുകളിലേക്കാണ് മാറുന്നത്.

ആൽഫാ ഫ്ലാറ്റിനടുത്തുള്ളവരാണ് വീട് മാറുന്നവരിൽ കൂടുതലും. തികച്ചും സാധാരണക്കാരാണ് ഫ്ലാറ്റിന്റെ സമീപവാസികൾ എല്ലാവരും. ഒരായുസ്സ് കൊണ്ടുണ്ടാക്കിയ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമോയെന്ന ഭയം ഇവരിലെല്ലാം ഉണ്ട്. വീടിനു സംരക്ഷണം വേണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് വേണ്ടിയാണു ഇവർ നടത്തിയ സമരങ്ങളത്രയും.

സ്ഫോടനത്തിന്റെ തോത് മനസ്സിലാക്കാൻ  ജനവാസം കുറവായ സ്ഥലത്തെ ഫ്ലാറ്റുകൾ ആദ്യം പൊളിക്കട്ടെയെന്ന  ആൽഫാ ഫ്‌ളാറ്റ് സമീപവാസികളുടെ ആവശ്യത്തിനും തീരുമാനമായിട്ടില്ല.  തങ്ങളുടേതല്ലാത്ത തെറ്റിനാണ് ഇപ്പോൾ ആശങ്കയോടെ അധികാരികൾക്ക് മുന്നിൽ കരുണയ്ക്കായി യാചിക്കേണ്ടി വരുന്നത്. ആർക്കും കൃത്യമായി ഒരു മറുപടിയും നല്കാനായിട്ടില്ല. അതുകൊണ്ട് തന്നെ പലരുമിപ്പോൾ വീടൊഴിയുകയാണ്.ജനുവരി 11, 12 തീയതികളിലായാണ് ഫ്ലാറ്റുകൾ പൊളിക്കുക.ഹോളി ഫെയ്ത് പാർപ്പിട സമുച്ചയം ആദ്യം പൊളിക്കും. ഫ്ളാറ്റുകൾ തകർക്കാനുള്ള സ്ഫോടക വസ്തുക്കൾ തിങ്കളാഴ്ച കൊച്ചിയിലെത്തും.
Published by: meera
First published: December 27, 2019, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading