മരട്: പരിസരവാസികളുടെ നഷ്ടപരിഹാരം സംബന്ധിച്ച് അവ്യക്തത

ഇൻഷുറൻസ് വിവരങ്ങൾ നഗര സഭയ്ക്കും അറിയില്ല

News18 Malayalam | news18-malayalam
Updated: January 7, 2020, 7:40 PM IST
മരട്: പരിസരവാസികളുടെ നഷ്ടപരിഹാരം സംബന്ധിച്ച് അവ്യക്തത
മരടിലെ ഫ്ലാറ്റ്
  • Share this:
മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും സമീപവാസികൾക്കുളള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലെന്ന് പരാതി. ഇൻഷുറൻസ് വിവരങ്ങൾ നഗരസഭയ്ക്കും അറിയില്ല. മൂന്നു മാസത്തെ വീട്ടുവാടക മാത്രമാണ്  കൊടുക്കാൻ ധാരണയായത്. അഞ്ചു ഫ്ലാറ്റുകളുടെയും ചുറ്റുപാടുള്ളവർക്ക് നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നാണ് വാഗ്ദാനം.

ഇതിനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയും ജില്ലാ ഭരണകൂടവും തമ്മിൽ 95 കോടി രൂപയുടെ പരിരക്ഷയ്ക്ക് ധാരണയായിട്ടുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ മരട് നഗരസഭയ്ക്ക് പോലും അറിയില്ല.

വീടുകൾക്ക് തേഡ് പാർട്ടി ഇൻഷുറൻസാണ് ഉള്ളത്, ഇതിൽ വീട്ടുപകരണങ്ങൾ ഉൾപ്പെടില്ല എന്ന് വ്യക്തമായിട്ടുണ്ട്. വീട്ടുസാധനങ്ങൾ മറ്റിടങ്ങളിലേക്കു മാറ്റാനും പണം നല്കില്ല. എന്നാൽ വാടക വീടുമാറുന്നവർ അതിന്റെ രേഖ നല്കിയാൽ മൂന്നു മാസത്തെ വാടക ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനി നല്കും. വീടുകൾക്ക് നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് തുകയ്ക്ക് പുറമ
Published by: meera
First published: January 7, 2020, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading