• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം

സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം

sabarimala women

sabarimala women

  • Last Updated :
  • Share this:
    പത്തനംതിട്ട : സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ പി ശങ്കര്‍ ദാസ്. ഭക്തരെ നിരാശരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ന്യൂസ്18 നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

    'വിജിത്തേ, അച്ചൂ... മടങ്ങി വരൂ എല്ലാവരും പേടിച്ചിരിക്കുകയാണ്'

    നിലവില്‍ എല്ലാ ഭക്തര്‍ക്കും സുഗമമായി ദര്‍ശനം നടത്താനുള്ള സാഹചര്യമാണുള്ളത്. പതിവിലുമേറെ ആളുകള്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന് മാധ്യമവിരോധം ഇല്ലെന്ന കാര്യവും അദ്ദേഹം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

    സന്നിധാനത്ത് മാധ്യമങ്ങൾക്ക് മുറി നിഷേധിച്ച സംഭവത്തോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റ പണികൾ പൂർത്തിയാകാത്തതിനാലാണ് മുറി നൽകാത്തതെന്നായിരുന്നു ശങ്കർ ദാസിന്റെ വിശദീകരണം.

    First published: