• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അവളുടെ ജീവനെടുത്ത വീട് സർക്കാരിന് കൊടുക്കാം; എന്ത് വേണമെങ്കിലും ചെയ്യട്ടെ'; ജീവനൊടുക്കിയ അഭിരാമിയുടെ അച്ഛൻ

'അവളുടെ ജീവനെടുത്ത വീട് സർക്കാരിന് കൊടുക്കാം; എന്ത് വേണമെങ്കിലും ചെയ്യട്ടെ'; ജീവനൊടുക്കിയ അഭിരാമിയുടെ അച്ഛൻ

'എന്‌റെ മകൾ ചാകാൻ വേണ്ടിയാണ് ഞാൻ വീട് വെച്ചത്. എന്തു ചെയ്യാനാ. സർക്കാരിന് വേണമെങ്കിൽ വീട് കൊടുക്കാം. എന്തു വേണമെങ്കിലും ചെയ്യട്ടേ' അജികുമാർ

  • Last Updated :
  • Share this:
    കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചത് മകൾക്ക് വേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ച അഭിരാമിയുടെ പിതാവ് അജികുമാർ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. പിന്നാലെ അഭിരാമി ആത്മഹത്യ ചെയ്യുകയായിരുന്നു.

    ബോർഡ് മറച്ചുവയ്ക്കണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നുവെന്നും വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണം കോവിഡ് പ്രതിസന്ധിയാണെന്നും അജികുമാർ പ്രതികരിച്ചു. ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

    Also Read-'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; കേരളബാങ്കിനെതിരെ പ്രതിഷേധം

    'ജീവിക്കാനാ എല്ലാവരും മക്കൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ. എന്‌റെ മകൾ ചാകാൻ വേണ്ടിയാണ് ഞാൻ വീട് വെച്ചത്. എന്തു ചെയ്യാനാ. സർക്കാരിന് വേണമെങ്കിൽ വീട് കൊടുക്കാം. എന്തു വേണമെങ്കിലും ചെയ്യട്ടേ' അജികുമാർ പറഞ്ഞു.

    അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അഭിരാമി അച്ഛന്‍ അജികുമാറിനോട് പറഞ്ഞു. സർക്കാർ ബോർഡായതിനാൽ പ്രശ്നമായലോ എന്ന് അജികുമാർ മറുപടി നൽകി.

    Also Read-ബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; കൊല്ലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

    അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അഭിരാമി മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന അഭിരാമിയെയാണ് പിന്നീട് കണ്ടത്. അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

    പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
    Published by:Jayesh Krishnan
    First published: