• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊച്ചി വിമാനത്താവളം: വെള്ളക്കെട്ട് തരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

Restoration works in CIAL fast progressing | പുതിയ വിവരം അനുസരിച്ച്, ഏപ്രൺ ഏരിയയിലെ വെള്ളക്കെട്ടിന് ശമനം വന്നിട്ടുണ്ട്

news18-malayalam
Updated: August 10, 2019, 11:40 AM IST
കൊച്ചി വിമാനത്താവളം: വെള്ളക്കെട്ട് തരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
കൊച്ചി വിമാനത്താവളത്തിലെ ദൃശ്യം
news18-malayalam
Updated: August 10, 2019, 11:40 AM IST
പെരുമഴയെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മഴക്കെടുതി തരണം ചെയ്യാനുള്ള ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഏപ്രൺ ഏരിയയിലെ വെള്ളക്കെട്ടിന് ശമനം വന്നിട്ടുണ്ട്. വിമാനങ്ങൾ നിർത്തിയിടുന്നതും ഇന്ധനം നിറക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് ഏപ്രൺ ഏരിയയിൽ ആണ്. പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ശുചീകരണ പ്രവർത്തനങ്ങളും നടന്നു വരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ എട്ടു വിമാനങ്ങളിൽ മൂന്നെണ്ണം യാത്ര തിരിച്ചു.

പെരിയാർ നദിയിലെയും, എയർപോർട്ട് പരിസരത്തെ കനാലിലെയും ജലനിരപ്പ് ഉയർന്നതിന് ശേഷമാണ് വിമാനത്താവളം പ്രവർത്തനം നിർത്തി വച്ചത്. ഓഗസ്റ്റ് 11 ഉച്ചക്ക് മൂന്നു മണി വരെയാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്.

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...