നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | നിയന്ത്രണം നീക്കി; ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി

  Sabarimala | നിയന്ത്രണം നീക്കി; ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി

  ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
   പത്തനംതിട്ട: ശബരിമലയില്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

   പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി ശബരിമല എ ഡി എം അര്‍ജുന്‍ പാണ്ഡ്യന്‍ നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിരുന്നു.

   Mullapperiyar | മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ തുറന്നു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിര്‍ദേശം

   മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ(Mullapperiyar Dam) ഒരു ഷട്ടര്‍ കൂടി തുറന്നു. രാവിലെ ആറു മണിയ്ക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപപ്പ്(Water Level) 141 അടിക്ക് മുകളിലെത്തി. ഇടുക്കി അണക്കെട്ടിലെ(Idukki Dam) ജലനിരപ്പ് ഉയര്‍ന്നു. 1399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം പമ്പാ ഡാമില്‍(Pampa Dam) റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചിരുന്നു.

   പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം.

   തമിഴ്‌നാടിന്‍ മുകളിലായുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

   കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. നവംബര്‍ 19 മുതല്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

   യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

   22-11-2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

   23-11-2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
   Published by:Jayesh Krishnan
   First published:
   )}