വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് നിർദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊച്ചി നഗരത്തിൽ വായു മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിലാണ് പടക്കത്തിന് നിയന്ത്രണവുമായി പൊലീസ് രംഗത്തെത്തിയത്. അടുത്തിടെ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്‍റിൽ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വായുമലിനീകരണം രൂക്ഷമായിരുന്നു.
വിഷു ദിവസം കൊച്ചി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വീടുകളിൽ പടക്കം പൊട്ടിക്കുന്ന പതിവുള്ളതിനാലാണ് നിയന്ത്രണവുമായി പൊലീസ് രംഗത്തെത്തിയത്. പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.