നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ദേവസ്വം ബോര്‍ഡ്‌

  ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ദേവസ്വം ബോര്‍ഡ്‌

  രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്നാണ് ആവശ്യം

  ശബരിമല

  ശബരിമല

  • Share this:
   തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്‍കി.

   രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്നാണ് ആവശ്യം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

   ഇതിന് പുറമേ നെയ്യഭിഷേകം സാധാരണ രീതിയിലാക്കണമെന്നും നീലിമല വഴി ഭക്തരെ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു.

   ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തിലാണ് തീരുമാനമുണ്ടാവുക.

   ഊണിന് 70, കഞ്ഞിക്ക് 35, ചായക്ക് 10 രൂപ; ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

   കോട്ടയം: ഈ വർഷത്തെ ശബരിമല (Sabarimala) തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം (Kottayam) ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ (Vegetarian Hotels) ഭക്ഷണ പദാർത്ഥങ്ങളുടെ വില (prices of food items) നിജപ്പെടുത്തി നിശ്ചയിച്ചു. ഹോട്ടൽ -റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

   ഭക്ഷണപദാർത്ഥങ്ങളുടെ വില GST ഉൾപ്പെടെ ചുവടെ:

   1. കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി- 70 രൂപ

   2.  ആന്ധ്രാ ഊണ് (പൊന്നിയരി)-70കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)- 35 രൂപ

   3.  ചായ-10 രൂപ

   4.  മധുരമില്ലാത്ത ചായ-10 രൂപ

   5. കാപ്പി-10 രൂപ

   6. മധുരമില്ലാത്ത കാപ്പി-10 രൂപ

   7. ബ്രൂ കോഫി/നെസ് കോഫി-15 രൂപ

   8. കട്ടൻ കാപ്പി-9 രൂപ

   9. മധുരമില്ലാത്ത കട്ടൻകാപ്പി-7 രൂപ

   10. കട്ടൻചായ-9 രൂപ

   11. മധുരമില്ലാത്ത കട്ടൻചായ-7 രൂപ

   12. ഇടിയപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ

   13. ദോശ (1 എണ്ണം) 50 ഗ്രാം- 10 രൂപ

   14. ഇഡ്ഢലി (1 എണ്ണം) 50 ഗ്രാം-10 രൂപ

   15. പാലപ്പം (1 എണ്ണം) 50 ഗ്രാം- 10 രൂപ

   16. ചപ്പാത്തി (1 എണ്ണം) 50 ഗ്രാം- 10 രൂപ

   17. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-60 രൂപ

   18. പൊറോട്ട 1 എണ്ണം-10 രൂപ

   19. നെയ്റോസ്റ്റ് (175 ഗ്രാം)-45 രൂപ

   20. പ്ലെയിൻ റോസ്റ്റ്-35 രൂപ

   21. മസാലദോശ ( 175 ഗ്രാം)- 50 രൂപ

   22. പൂരിമസാല  (50 ഗ്രാം വീതം) (2 എണ്ണം)-35 രൂപ

   23. മിക്സഡ് വെജിറ്റബിൾ-30 രൂപ

   24. പരിപ്പുവട (60 ഗ്രാം)-10 രൂപ

   25. ഉഴുന്നുവട (60 ഗ്രാം)-10 രൂപ

   26. കടലക്കറി (100 ഗ്രാം)-30 രൂപ

   27. ഗ്രീൻപീസ് കറി  (100 ഗ്രാം)- 30 രൂപ

   28. കിഴങ്ങ് കറി (100 ഗ്രാം)-30 രൂപ

   29. തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

   30. കപ്പ (250 ഗ്രാം)-30 രൂപ

   31. ബോണ്ട (50 ഗ്രാം)-10 രൂപ

   32. ഉള്ളിവട (60 ഗ്രാം)-10 രൂപ

   33. ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12 രൂപ

   34. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-45 രൂപ

   35. ലെമൺ റൈസ്  (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-44 രൂപ
   Published by:Karthika M
   First published:
   )}