തിരുവനന്തപുരം: തൃശൂർ-ഷൊർണൂർ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഇന്ന് (26/4/03)രാത്രി തിരുനെൽവേലിയിൽ നിന്നും പുറപ്പെടുന്ന തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസും, നാളെ (27/04/2023) വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ്സും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാത്രി ചെന്നൈ യിൽ നിന്നും പുറപ്പെടേണ്ട ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റും പൂർണമായും റദാക്കി. നാളെ വൈകിട്ട് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ചെന്നൈ സൂപ്പർ ഫാസ്റ്റും പൂർണമായും റദാക്കി.
നാളെ(27/04/2023) രാവിലെ നാഗർകോവിൽ നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും, നാളെ രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും പൂർണമായും റദാക്കി. നാളെ സർവീസ് നടത്തേണ്ട കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് (26/04/2023)രാത്രി ചെന്നൈ നിന്നും പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിൽ 12623 നാളെ രാവിലെ പാലക്കാട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. നാളെ രാത്രി പാലക്കാട് നിന്ന് ആയിരിക്കും 12624 നമ്പർ ചെന്നൈ മെയിൽ ചെന്നൈക്ക് പുറപ്പെടുക നാളെ രാവിലെ ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്സ് ആലപ്പുഴക്ക് പകരം ഈറോഡ് സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴയ്ക്കും ഈറോഡ് സ്റ്റേഷനും ഇടയിൽ നാളെ ഈ ട്രെയിൻ ഓടുന്നതല്ല.
നാളെ രാവിലെ നാഗർകോവിൽ നിന്നും വിടുന്ന പരശു നാഗർകോവിലിനും ഷൊർണുരിനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ആലപ്പുഴയിൽ എത്തിച്ചേരേണ്ട കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനും റദാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railway, Railway, Train