എം ജിയിൽ ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി; നീക്കിയത് മാർക്ക് ദാനം തടഞ്ഞ ഉദ്യോഗസ്ഥനെ

സർവ്വകലാശാലയെ അപകീർത്തിപ്പെടുത്തി എന്നാണ് ആക്ഷേപം

News18 Malayalam | news18-malayalam
Updated: December 13, 2019, 9:28 AM IST
 എം ജിയിൽ ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി; നീക്കിയത് മാർക്ക് ദാനം തടഞ്ഞ ഉദ്യോഗസ്ഥനെ
News18
  • Share this:
എം ജി സർവ്വകലാശാലയിൽ പ്രതികാര നടപടിയുമായി വൈസ് ചാൻസലർ. എം കോം മാർക്ക് ദാനത്തെ  എതിർത്ത പരീക്ഷാ ബോർഡ് ചെയർമാൻ ഡോ. ബിനോ തോമസിനെ എല്ലാത്തരം പരീക്ഷാ ചുമതലകളിൽ നിന്നും ഒഴിവാക്കി  വൈസ് ചാൻസലർ ഉത്തരവിറക്കി. സർവകലാശാലയെ അപകീർത്തിപെടുത്തി മാധ്യമങ്ങളോട് സംസാരിച്ചുവെന്ന കാരണം ആരോപിച്ചാണ് നടപടി.

സർവകലാശാലക്ക് കീഴിലെ സ്വാശ്രയ കോളേജുകളിൽ എം കോം വൈവാ പരീക്ഷയിൽ മാർക്ക് കൂട്ടി നൽകിയതിനെതിരെ  ഡോ. ബിനോ തോമസ് എതിർത്തിരുന്നു.  എം കോം പരീക്ഷയിൽ ബോർഡ് ചെയർമാനായിരുന്നു ബിനോ തോമസ്. ചില അധ്യാപകർ വൈവ മാർക്ക് കൂട്ടിയിട്ടത് ഇദ്ദേഹം കണ്ടെത്തുകയും വി.സി.ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. എഴുത്തുപരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾ പോലും  95 ശതമാനം മാർക്ക് വൈവയിൽ നേടിയിരുന്നു. ഇതു കൂടാതെ   എം കോം ടാക്സേഷൻ പരീക്ഷയിൽ സിലബസ് മാറി ചോദ്യം വന്ന  സംഭവത്തിലും ബിനോ തോമസ് നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാരനടപടി വരുന്നത്.

Also Read- ഒടുവിൽ പാലാരിവട്ടത്തെ മരണക്കുഴി അടഞ്ഞു; ഒരു ദിവസം നീണ്ട പ്രതിഷേധത്തിന് ശേഷം

മൂല്യ നിർണയ ക്യാമ്പിനിടെ മാധ്യമങ്ങളോട് സംസാരിച്ചുവെന്ന കാരണം  പറഞ്ഞ്   ബിനോ തോമസിനെ പരീക്ഷാ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന്മാറ്റി. എല്ലാ വിധ പരീക്ഷാ ചുമതലകളിൽ നിന്നും ഒഴിവാക്കിയെന്ന് വി സി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പ്രത്യേക അന്വേഷണം നടത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും വിസിയുടെ ഉത്തരവ് വ്യക്തമാക്കുന്നു.

എന്നാൽ താൻ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് ബിനോ തോമസ് വ്യക്തമാക്കി. ക്യാമ്പിന് ഇവിടെ പരാതി നൽകാൻ വന്ന കുട്ടികളോടാണ് സംസാരിച്ചത്. വാർത്തകൾ പുറത്തു വന്നതിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ബിനോ തോമസ് വ്യക്തമാക്കുന്നു. നേരത്തെ ബിടെക് മാർക്ക് ദാനം സർവകലാശാല റദ്ദാക്കിയിരുന്നു.
Published by: Rajesh V
First published: December 13, 2019, 9:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading