നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനുകൂല്യവും പെൻഷനും തടഞ്ഞു; മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ

  ആനുകൂല്യവും പെൻഷനും തടഞ്ഞു; മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ

  ഫസൽ വധത്തിൽ സി.പി.എം. നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനിലേക്കും അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്

  കെ. രാധാകൃഷ്ണൻ

  കെ. രാധാകൃഷ്ണൻ

  • Share this:
  തിരുവനന്തപുരം: ഫസൽ വധക്കേസിൽ (Fasal murder case) സി.പി.എം. നേതാക്കളെ (CPM leaders) അന്വേഷണ പരിധിയിലെത്തിച്ച മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കെ. രാധാകൃഷ്ണന് (K. Radhakrishnan) നാല് വർഷത്തിലധികമായി പെൻഷനും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നിഷേധിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകർന്ന കേരള പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ മറ്റ് സംസ്ഥാനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്.

  സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ്. നേടിയ കെ. രാധാകൃഷ്ണൻ ആറ് മാസം മുൻപാണ് വിരമിച്ചത്. ഇപ്പോൾ കർണാടകയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ചീഫ് ജോലിയാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് ഇപ്പോൾ.

  സി.പി.എം. ഇപ്പോഴും വേട്ടയാടുന്നു എന്നും ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ് സെക്യൂരിറ്റി ജോലിയ്ക്ക് ഇറങ്ങിയതെന്നും രാധാകൃഷ്ണൻ പറഞ്ഞു.



  ഫസൽ വധത്തിൽ സി.പി.എം. നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനിലേക്കും അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്. ആർ.എസ്.എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു.

  സിപിഎമ്മുമായി ബന്ധപെട്ടവരിലേയ്ക്ക് അന്വേഷണം പോയാൽ തന്നെ ആദ്യം അറിയിക്കണമെന്ന് കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് താൻ അനുസരിച്ചില്ല. സി.പി.എം. വൃത്തങ്ങൾ പൊലീസിനെ അറിയിച്ച പ്രതികൾ കുറ്റക്കാരല്ലന്ന് കണ്ട് വിട്ട് അയക്കുകയും ചെയ്തിരുന്നെന്ന് രാധാകൃഷ്ണൻ പറയുന്നു.

  പിണറായി സർക്കാരെത്തിയതിന് പിന്നാലെ സസ്പെൻഡ് ചെയ്തു. വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോളും അധിക്ഷേപിച്ചു. ആത്മഹത്യ അല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞെന്നും രാധാകൃഷ്ണൻ ആരോപിച്ചു.

  സഹായം തേടി പല തവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും പരിഹാരം ഉണ്ടായില്ല. അന്വേക്ഷിക്കുമ്പോൾ അപേക്ഷ കിട്ടിയില്ലെന്നാണ് മറുപടിയെന്നും കെ. രാധാകൃഷ്ണൻ പറയുന്നു. നാലര വർഷം നീണ്ട സസ്പെന്ഷൻ കാലയളവിലെ ആനുകൂല്യങ്ങളോ പെൻഷനോ നൽകിയിട്ടുമില്ല. ഈ സാഹചര്യമാണ് ഐ.പി.എസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റി ജീവനക്കാരനാക്കി മാറ്റിയത്.

  Summary: Retired IPS officer K. Radhakrishnan denied pension and benefits for bringing CPM leaders before law in the Fasal murder case
  Published by:user_57
  First published: