നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അക്കൗണ്ട് നോക്കിയപ്പോള്‍ കുട്ടപ്പന്‍ ഞെട്ടി; 3.75 കോടി ആളറിയാതെ എത്തി

    അക്കൗണ്ട് നോക്കിയപ്പോള്‍ കുട്ടപ്പന്‍ ഞെട്ടി; 3.75 കോടി ആളറിയാതെ എത്തി

    കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവുമാണ് കൂടുതല്‍ വന്നത്

    • Share this:
      തൃപ്പയാര്‍: പണം കിട്ടാനായി പല വഴിയും നോക്കുന്നവരാണ് നമ്മള്‍. കുറച്ചു കൂടുതല്‍ കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് മാത്രമല്ല വെറുതെ കിട്ടുകയാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനായി ആളറിയാതെ അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ തിരികെ ഏല്‍പ്പിച്ചിരിക്കുകയാണ് റിട്ടയര്‍ അധ്യപകനായ കുട്ടപ്പന്‍.

      കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവുമാണ് കൂടുതല്‍ വന്നത്. ഇത് അധികൃതതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കൃത്യമായ രേഖകളുമായാണ് പണം നിക്ഷേപിച്ചത് എന്നതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്.

      ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ട് കൊടുത്തതിനുള്ള നഷ്ടപരിഹാരമായിട്ടാണ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നത്. എന്നാല്‍ അദ്ദേഹം കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ട് പണം തിരിച്ചെടുപ്പിക്കുകയായിരുന്നു.

      ആശാരിക്കാട് ഗവ. യു.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998ലാണ് സ്‌കൂളില്‍ നിന്നും വിരമിക്കുന്നത്. ഭാര്യ സാവിത്രി റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്. ഇരുവരും എറവിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

      രണ്ടാഴ്ച്ചക്കിടെ പച്ചക്കറി വില ഇരട്ടിയോളം ഉയർന്നു; കാരണം തമിഴ്നാട്ടിലെ മഴയും ഇന്ധനവിലയും

      തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറിക്ക് തീവില(Vegetable prices). രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ (Vegetable s)വില ഇരട്ടിയായാണ് ഉയർന്നത്. ക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.

      തമിഴ്നാട്ടിൽ തു‌ടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുന്‍പുണ്ടായിരുന്നതിന്‍റെ ഇരട്ടിയോളമെത്തിയിട്ടുണ്ട് മിക്ക പച്ചക്കറികളുടെയും നിരക്ക്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 40. മുപ്പത് രൂപയ്ക്ക് വിറ്റ സവാളയ്ക്കിപ്പോള്‍ 50 രൂപ. വെണ്ടയുടെ വില 70ഉം മുരിങ്ങയ്ക്ക് 100ഉം കഴിഞ്ഞ് കുതിക്കുന്നു. കാബേജ്, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കൂടി.

      ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ദീപാവലിക്കു ശേഷം വില കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ദിവസേന വില കൂടിക്കൊണ്ടിരിക്കുകയാണ്.

      ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവയ്ക്കും വില കൂടി. ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപയായിരുന്നെങ്കിൽ ഇപ്പോള്‍ 1900 രൂപയിലെത്തി.

      Also Read-Gold Price Today| തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം
      Published by:Karthika M
      First published:
      )}