ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കണം: മുഖ്യമന്ത്രിക്ക് ശുപാർശയുമായി ഉദ്യോഗസ്ഥ സമിതി

മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് സര്‍വെ ഡയറക്ടറായ ശ്രീറാം വെങ്കട്ടരാമന്‍ സസ്പെൻഷനിലായത്.

News18 Malayalam | news18
Updated: January 29, 2020, 2:46 PM IST
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കണം: മുഖ്യമന്ത്രിക്ക് ശുപാർശയുമായി ഉദ്യോഗസ്ഥ സമിതി
basheer- sriram
  • News18
  • Last Updated: January 29, 2020, 2:46 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കാൻ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്.

സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനെ തുടർന്നാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ശുപാർശ സമർപ്പിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സസ്പെൻഷൻ ആറുമാസം പിന്നിട്ട സാഹചര്യത്തിൽ‌ ശ്രീറാമിന് വേണമെങ്കില്‍ അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം.

Also Read-നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിൽ അഭിമാനമെന്ന് ടൊവിനോ തോമസ്

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് സര്‍വെ ഡയറക്ടറായ ശ്രീറാം വെങ്കട്ടരാമന്‍ സസ്പെൻഷനിലായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത വേഗതയിലായിരുന്ന കാർ മാധ്യമ പ്രവർത്തകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താനല്ല ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്നായിരുന്നു വിഷയത്തിൽ ശ്രീറാമിന്റെ വിശദീകരണം. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ഏഴ് പേജുള്ള കത്തിൽ ശ്രീറാം നിഷേധിച്ചിരുന്നു.

സംഭവം അന്വേഷിക്കാൻ സർക്കാര്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് വരാനിരിക്കെയാണ് ശ്രീറാമിനെ തിരികെ സര്‍വീസിലെടുക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ.

അതേസമയം   ശ്രീറാമിനെ രക്ഷിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിന്റെ ഭാഗമാണ് ശുപാർശയെന്നാണ് സിറാജ് മാനേജ്മെന്റ് ആരോപിക്കുന്നത്.
First published: January 29, 2020, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading