പ്രവാസികളുടെ മടങ്ങിവരവ് | വിമാനത്താവളങ്ങളില്‍ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല കണ്ണൂര്‍ ഡി.ഐ.ജി കെ.സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.

News18 Malayalam | news18
Updated: May 6, 2020, 7:48 PM IST
പ്രവാസികളുടെ മടങ്ങിവരവ് | വിമാനത്താവളങ്ങളില്‍ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
ലോക് നാഥ് ബെഹ്റ
  • News18
  • Last Updated: May 6, 2020, 7:48 PM IST
  • Share this:
തിരുവനന്തപുരം: പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡും നെടുമ്പാശ്ശേരിയില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജി മഹേഷ് കുമാര്‍ കാളിരാജും കരിപ്പൂരില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനുമാണ് പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍മാര്‍.

You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല കണ്ണൂര്‍ ഡി.ഐ.ജി കെ.സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.

വനിതകള്‍ ഉള്‍പ്പെടെ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
First published: May 6, 2020, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading