HOME » NEWS » Kerala » REVENUE DEPARTMENT TO DO A STOCKTAKING OF TREES IN LANDS WITH TITLE DEEDS MM TV

പട്ടയ ഭൂമികളിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ്

മരംമുറി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം

News18 Malayalam | news18-malayalam
Updated: June 14, 2021, 6:06 PM IST
പട്ടയ ഭൂമികളിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ്
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: പട്ടയ ഭൂമികളിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പിന്റെ നീക്കം. മുറിച്ചു മാറ്റിയ മരങ്ങളുടെയും നിലവിൽ സംരക്ഷിക്കപ്പെടുന്ന മരങ്ങളുടെയും, കർഷകർ നട്ടുവളർത്തിയ മരങ്ങളുടെയും പ്രത്യേകം കണക്കെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. റവന്യൂ സെക്രട്ടറി ഡോ: എ ജയതിലക് ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് നിർദേശം നൽകിയത്. വില്ലേജ് ഓഫീസർമാർ വഴിയായിരിക്കും ഈ കണക്കുകൾ ശേഖരിക്കുക. മരംമുറി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.

കർഷകരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതാണ് റവന്യൂ വകുപ്പിന്റെ നിലപാട്. വിവാദത്തിൽ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാമെന്നാണ് ഇടതുമുന്നണി നിലപാട്. നേരത്തെ സർവ്വകക്ഷി യോഗത്തിലെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് കർഷകർക്ക് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്.

വില്ലേജ് ഓഫീസർമാരോട് എത്രയും വേഗം മരങ്ങളുടെ കണക്ക് ശേഖരിക്കാനാണ് നിർദ്ദേശം നൽകിയത്. ഭാവിയിലുണ്ടാകുന്ന വനംകൊള്ള തടയാനും ഈ കണക്കുകൾ ഉപകരിക്കും. വയനാട്ടിലെ മുട്ടലിനു സമാനമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും സമാനമായ മരംമുറി കണ്ടെത്തിയിരുന്നു. പുതിയ കണക്കുകൾ ശേഖരിക്കുന്നതോടെ വനംകൊള്ളയുടെ വ്യാപ്തി കണ്ടെത്താനും സാധിക്കും.



ഉത്തരവ് പുതുക്കിയിറക്കും

വിവാദങ്ങൾ ശക്തമാണെങ്കിലും മരം മുറിക്കാനുള്ള കർഷകരുടെ അവകാശം പുനഃസ്ഥാപിക്കാൻ തന്നെയാണ് സർക്കാർ നീക്കം. പഴുതുകളടച്ച് ഉത്തരവ് പുതുക്കി ഇറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. വില്ലേജ് ഓഫീസർമാർ മരങ്ങളുടെ കണക്കെടുത്ത് നൽകിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. സർക്കാർ ഉത്തരവിനെ വീണ്ടും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള കരുതൽ കൂടിയാണിത്.

പക്ഷേ ഇക്കാര്യത്തിൽ രാഷ്ട്രീയ ധാരണ ഉണ്ടാകേണ്ടതുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും സർക്കാർ തീരുമാനം ഉണ്ടാവുക. പ്രതിപക്ഷ എംഎൽഎമാർ അടക്കം പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കാൻ സാധ്യതയുണ്ട്.

പരിസ്ഥിതി സംഘടനകളുടെ ആവശ്യം

പട്ടയഭൂമിയിലെ മരങ്ങളുടെ കണക്ക് എടുക്കണമെന്ന് നേരത്തെ തന്നെ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000 ഓളം വീട്ടിമരങ്ങളാണ്. വയനാട് റവന്യൂ പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്. വീണുകിടക്കുന്നതായ 2,653 എണ്ണവും, ഉണങ്ങിയതോ കേടുപിടിച്ചതോ ആയ 8,252 എണ്ണവുമുണ്ട്.

7,200 ഓളം വീട്ടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്ക് മാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളില്‍ വൃക്ഷവില അടച്ചതും പട്ടയം അനുവദിച്ചകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കാണുന്ന കൂറ്റന്‍ വീട്ടി, തേക്കുമരങ്ങള്‍. റിസര്‍വ് മരങ്ങള്‍ക്ക് വൃക്ഷവില അടയ്ക്കാനും കഴിയുമായിരുന്നില്ല.

Summary: Revenue department gearing up for a stocktaking of trees in lands having title deeds
Published by: user_57
First published: June 14, 2021, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories