നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂമി തരംമാറ്റാന്‍ ഏജന്റുമാര്‍; ജാഗ്രതവേണമെന്ന് റവന്യൂമന്ത്രി കെ രാജൻ

  ഭൂമി തരംമാറ്റാന്‍ ഏജന്റുമാര്‍; ജാഗ്രതവേണമെന്ന് റവന്യൂമന്ത്രി കെ രാജൻ

  ഫയല്‍ തീര്‍പ്പാക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിച്ച്  റവന്യൂ വകുപ്പ്

  കെ രാജൻ, റവന്യൂമന്ത്രി

  കെ രാജൻ, റവന്യൂമന്ത്രി

  • Share this:
  തിരുവനന്തപുരം: ഭൂമി തരംമാറ്റാന്‍ ഇളവ് നല്‍കിയതിന് പിന്നാലെ ക്രമവിരുദ്ധനീക്കം നടത്താന്‍ റവന്യൂവകുപ്പില്‍ ഏജന്റുമാരുടെ വിളയാട്ടം. മിക്ക  റവന്യൂ ഓഫീസുകളിലും നൂറുകണക്കിന് അപേക്ഷകളാണ് വയല്‍ഭൂമി കരഭൂമിയാക്കി കിട്ടുന്നതിന് വേണ്ടി ലഭിക്കുന്നത്. തരംമാറ്റത്തിന് സഹായം ചെയത് നല്‍കാമെന്ന പേരില്‍ ഏജന്റുമാര്‍ വില്ലേജ് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  റവന്യൂ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മില്‍ ഒത്തുകളി നടക്കുന്നുവെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. ഇത്തരക്കര്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നാണ് റവന്യൂമന്ത്രി കെ രാജന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. റവന്യൂ വകുപ്പിന്റെ പരിസരങ്ങളില്‍ പോലും ക്രമവിരുദ്ധ ഇടപാടുകള്‍ അനവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

  Also Read- കേരളത്തില്‍ ഐ എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ബെഹ്‌റയെ തള്ളി മുഖ്യമന്ത്രി

  വില്ലേജ് ഓഫീസുകളില്‍ ഭൂമി തരംമാററലിന് ലഭിച്ചിരുന്ന അപേക്ഷകളുടെ കണക്ക് റവന്യൂ സെക്രട്ടേറിയറ്റ് ശേഖരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ലീന്‍ എന്ന പരിശോധനയിലൂടെയായിരുന്നു ഇത്. മറ്റ് സ്ഥലമില്ലാത്തവര്‍ക്ക് വീടുനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് വേണ്ടിയാണ് ഭൂമി തരംമാറ്റത്തിന് അനുമതി നല്‍കിയത്. ഇതിന്റെ മറവില്‍ വലിയ ഭൂ ഇടപാടുകള്‍ നടക്കുന്നതായാണ് സംശയം. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ക്രമവിരുദ്ധ നീക്കങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

  Also Read- വീട്ടമ്മയുടെ മൊബൈൽ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ച സംഭവം; ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

  റവന്യൂവകുപ്പില്‍ കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. വരുന്ന 4 മസത്തിലുള്ളില്‍ സെക്രട്ടേിയറ്റ് മുതല്‍ വില്ലേജ് ഓഫീസുകളില്‍ വരെ കെട്ടികിടക്കുന്ന ഫലയുകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഓരോ ഓഫീസുകളിലും ഫയല്‍ തീര്‍പ്പിനായുള്ള സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ലങ്കിലും ഫലത്തില്‍ റവന്യൂഅദാലത്തായി പരിപാടി മാറും.

  Also Read- ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു; ഉറ്റസുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

  14 ജില്ലകളിലേയും എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ നിരവധി പരാതികളാണ് റവന്യൂ മന്ത്രിക്ക് മുന്നില്‍ വച്ചത്. ഈ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനും നീക്കമാരംഭിച്ചു. എംഎല്‍എമാരേയും അവരുടെ പിഎ മാര്‍ക്കും ഫയല്‍ നീക്കം  കാണാവുന്ന തരത്തില്‍ പുതിയ സംവിധാനമാരംഭിക്കുകയാണ്. പട്ടയവിതരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. അടുത്തമാസത്തോടെ മുന്‍ പ്രഖ്യാപനം പോലെ 12000 പട്ടയം വിതരണം ചെയ്യാനാണ് നീക്കം.
  Published by:Rajesh V
  First published:
  )}