നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചൂർണിക്കര വ്യാജ രേഖ കേസ്; റവന്യു ഉദ്യോഗസ്ഥനും ഇടനിലക്കാരനും പിടിയിൽ

  ചൂർണിക്കര വ്യാജ രേഖ കേസ്; റവന്യു ഉദ്യോഗസ്ഥനും ഇടനിലക്കാരനും പിടിയിൽ

  തിരുവനന്തപുരം ലാന്‍ഡ് റവന്യു ഓഫിസിലെ ക്ലാര്‍ക്ക് അരുണ്‍, ഇടനിലക്കാരന്‍ കാലടി ശ്രീഭൂതപുരം സ്വദേശി അബു എന്നിവരാണ് പിടിയിലായത്.

  അറസ്റ്റ്

  അറസ്റ്റ്

  • News18
  • Last Updated :
  • Share this:
   ആലുവ: ആലുവ ചൂര്‍ണിക്കരയില്‍ നിലം നികത്താന്‍ ലാന്റ് റവന്യൂ കമ്മിഷണറുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥനും ഇടനിലക്കാരനും പൊലീസ് പിടിയില്‍.

   തിരുവനന്തപുരം ലാന്‍ഡ് റവന്യു ഓഫിസിലെ ക്ലാര്‍ക്ക് അരുണ്‍, ഇടനിലക്കാരന്‍ കാലടി ശ്രീഭൂതപുരം സ്വദേശി അബു എന്നിവരാണ് പിടിയിലായത്. വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായിച്ചതായി അബു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

   also read: പോസ്റ്റൽ വോട്ട് ക്രമക്കേട്; 63,000 പോസ്റ്റൽ ബാലറ്റ് അയച്ചതിൽ 8000 മാത്രമാണ് മടക്കിക്കിട്ടിയതെന്ന് മീണ

   ചൂര്‍ണ്ണിക്കരയില്‍ 25 സെന്റ് നിലം നികത്താന്‍ ഏഴുലക്ഷം രൂപ വാങ്ങി വ്യാജരേഖ ഉണ്ടാക്കി നല്‍കിയ അബുവിനെ ആലുവ റൂറല്‍ പൊലീസ് ആണ് പിടികൂടിയത്. വില്ലേജ് താലൂക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ ഡിവൈഎസ്പിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

   ആലുവയിലെ ബന്ധുവഴി അബുവിന് പണം നല്‍കിയെന്ന് സ്ഥലം ഉടമ ഹംസ കഴിഞ്ഞ ദിവസം മൊഴിനല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നല്‍കിയെന്നായിരുന്നു മൊഴി. അബുവിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

   കഴിഞ്ഞ ദിവസം അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും വിരമിച്ചവര്‍ അടക്കമുള്ളവരുടെ ലോബിയാണ് വ്യാജരേഖ സൃഷ്ടിക്കാന്‍ സഹായിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

   അബു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ലാന്‍ഡ് റവന്യു ഓഫിസിലെ ക്ലാര്‍ക്ക് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ നിര്‍മിക്കാന്‍ ക്ലാര്‍ക്ക് സഹായിച്ചു എന്നാണ് അബുവിന്റെ മൊഴി. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

   ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയെന്നും കണ്ടെത്തി. കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുവാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

   First published: