HOME /NEWS /Kerala / സർവേ ഡയറക്ടർ പ്രേംകുമാറിന്റെ പദവി മാറ്റം; ഐഎഎസുകാർക്ക് കടുത്ത അതൃപ്തി

സർവേ ഡയറക്ടർ പ്രേംകുമാറിന്റെ പദവി മാറ്റം; ഐഎഎസുകാർക്ക് കടുത്ത അതൃപ്തി

dr.venu

dr.venu

അവധിയിൽ പോകുമെന്ന് റവന്യൂ സെക്രട്ടറി വേണു

  • Share this:

    തിരുവനന്തപുരം: സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥാന മാറ്റത്തിൽ ഐഎഎസുകാർക്ക് കടുത്ത അമർഷം. പ്രേംകുമാറിനെ സർ‌വേ ഡയറക്ടറായി തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ അവധിയിൽ പോകുമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വേണു. ഐ.എ.എസുകാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ഡോ.വേണു നിലപാട് വ്യക്തമാക്കിയത്.

    പ്രേംകുമാറിനെ സർ‌വേ ഡയറക്ടറായി പുന: നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.വേണു ഇന്നലെ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതിനു പിന്നാലേയാണ് അവധി ഭീഷണി. നല്ല ഉദ്യോഗസ്ഥനെ അകാരണമായി മാറ്റുന്നത് ഐ.എ.എസുകാരുടെ മനോവീര്യം തകർക്കുമെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നു. സർവേ വകുപ്പിൽ ആധുനികവത്കരണമടക്കമുള്ള പരിഷ്കാരങ്ങൾ നടത്തി വന്നിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് ഞെട്ടിപ്പിക്കുന്നതാണ്.

    പ്രേംകുമാറിനെ കുറിച്ചു ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വേണു കത്തിൽ പറയുന്നു. പിന്നെ മാസങ്ങൾക്ക് മുമ്പ് മാത്രം നിയമിതനായ ഉദ്യോഗസ്ഥനെ മാറ്റുന്നതിലുള്ള പ്രകോപനം എന്താണെന്ന് അറിയില്ല. കാര്യക്ഷമതയുള്ള യുവ ഐഎഎസ് ഓഫീസർമാരുടെ മനോവീര്യം തകർക്കുന്നതാണ് ഈ നടപടി. ഇത്തരം വിഷയങ്ങൾചൂണ്ടിക്കാട്ടേണ്ടത് തന്റെ ചുമതലയാണ്. പ്രേംകുമാറിനെ മാറ്റിയ നടപടി പുന:പരിശോധിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    You may also like:ലൈവ് ചർച്ചയ്ക്കിടെ പാനലിസ്റ്റ് താഴെ വീണു; ചിരിയടക്കാനാകാതെ ട്വിറ്റർ

    [NEWS]സാറാ, ഇത് വേണ്ടായിരുന്നു; സാറ അലി ഖാന്റെ ബിക്കിനി ചിത്രത്തിനെതിരെ സോഷ്യൽ മീഡിയ

    ; [PHOTO]ലൈംഗിക ആരോപണ കേസ്: ദ്രോണാചാര്യ ജേതാവായ സായി പരിശീലകന്‍ അറസ്റ്റില്‍

    [VIDEO]

    റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എന്ന സുപ്രധാന പദവിക്കു പുറമേ റീ ബിൽഡ് കേരള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ഡോ.വേണുവാണ്. അദ്ദേഹം അവധിയിൽ പോയാൽ സർക്കാരിന് അതു വലിയ തിരിച്ചടിയാകും.

    നിരന്തര പദവി മാറ്റം; ജൂനിയർ ഐഎഎസുകാരും അമർഷത്തിൽ

    അടിക്കടിയുള്ള പദവി മാറ്റത്തിൽ സംസ്ഥാനത്തെ ജൂനിയർ ഐഎഎസുകാർ കടുത്ത അമർഷത്തിലാണ്. ജൂനിയർ ഉദ്യോഗസ്ഥരെ അടിക്കടിമാറ്റുന്നതിലാണ് പ്രതിഷേധം. ഉദ്യോഗസ്ഥരെ കുറഞ്ഞത് രണ്ടുവർഷം ഒരു പദവിയിൽ ഇരുത്തണമെന്ന 2014ലെ കേന്ദ്രവിജ്ഞാപനം പാലിക്കുന്നില്ലെന്ന് പരാതി. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യങ്ങൾ നിയന്ത്രിക്കേണ്ടത്. ടോം ജോസ് ചീഫ് സെക്രട്ടറിയായ ശേഷം ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുന്നെന്നാണ് ജൂനിയർ ഐഎഎസുകാരുടെ പരാതി. പ്രേംകുമാറിന്റെ മാറ്റത്തിലും ചീഫ് സെക്രട്ടറിയുടെ ഇടപെടൽ അവർ ആവശ്യപ്പെടുന്നു.

    First published:

    Tags: Cabinet, Kerala. kerala news