ഇന്റർഫേസ് /വാർത്ത /Kerala / KSRTC ബസുകളിൽ പുതുക്കിയ യാത്രാനിരക്ക് പ്രാബല്യത്തിൽ; സൂപ്പർ ക്ലാസ് ബസുകൾക്ക് പുതിയ ഫെയർസ്റ്റേജുകൾ

KSRTC ബസുകളിൽ പുതുക്കിയ യാത്രാനിരക്ക് പ്രാബല്യത്തിൽ; സൂപ്പർ ക്ലാസ് ബസുകൾക്ക് പുതിയ ഫെയർസ്റ്റേജുകൾ

KSRTC

KSRTC

കെ എസ് ആർ ടി സി-സ്വകാര്യ ഓർഡിനറി ബസുകളിലെ മിനിമം നിരക്ക് എട്ടിൽനിന്ന് പത്തായി ഉയർത്തിയിട്ടുണ്ട്.

  • Share this:

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസി (KSRTC) ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് (Bus Fare Kerala) പ്രാബല്യത്തിൽ വന്നു. ബസ് യാത്രാനിരക്ക് വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് അനുസരിച്ചാണ് കെ എസ് ആർ ടി സി ബസുകളിലെ നിരക്കുകളിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്. കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ മിനിമം നിരക്ക് എട്ടിൽനിന്ന് പത്തായി ഉയർത്തിയിട്ടുണ്ട്. ഇത് സാധാരണക്കാരായ യാത്രക്കാരിൽ അമിതഭാരം ഏൽപ്പിക്കും. അതേസമയം കൂടുതൽ പുതിയ ഫെയർ സ്റ്റേജ് അനുവദിച്ചതോടെ ചില സ്ഥലങ്ങളിലേക്കുള്ള യാത്രാനിരക്ക് കുറയുമെന്നാണ് കെ എസ് ആർ ടി സി പത്രകുറിപ്പിൽ വ്യക്തമാക്കുന്നത്. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്കും എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും.

പുതുക്കിയ നിരക്ക് അനുസരിച്ച് ഓർഡിനറി ബസുകളിലെ മിനിമം നിരക്ക് എട്ടിൽനിന്ന് 10 രൂപയായി വർദ്ധിക്കും. സിറ്റി ഫാസ്റ്റിന്‍റെ മിനിമം നിരക്ക് 12 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 15 രൂപയും സൂപ്പർ ഫാസ്റ്റിന് 22 രൂപയുമായിരിക്കും. സൂപ്പർ എക്സ്പ്രസിന് 28 രൂപയും സൂപ്പർ എയർ എക്സ്പ്രസിന് 35 രൂപയും സൂപ്പർ ഡീലക്സ്-സെമി സ്ലീപ്പർ ബസുകൾക്ക് 40 രൂപയുമാണ് മിനിമം നിരക്ക്. ഹൈടെക്ക് എസി ബസുകൾക്കും സിംഗിൾ ആക്സിൽ എസി ബസുകൾക്കും 60 രൂപയും ലോ ഫ്ലോർ എസി ബസിന് 26 രൂപയും മൾട്ടി ആക്സിൽ എസി ബസിന് 100 രൂപയും എസി സ്ലീപ്പർ ബസിന് 130 രൂപയുമാണ് മിനിമം നിരക്ക്.

ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും ജൻറം നോണ്‍ എ.സി., സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച്‌ ഓര്‍ഡിനറി നിരക്കിന് തുല്യമാക്കിയിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജൻറം എ.സി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്നും 1.75 രൂപയായി ആയി കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് , സൂപ്പര്‍ എക്സ്പ്രസ്, ഡിലക്സ് ബസ്സുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച്‌ ഫെയര്‍ സ്റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ പ്രധാന സ്ഥലങ്ങളിലേക്ക് നിലവില്‍ നല്‍കുന്ന തുകയേക്കാള്‍ ചാര്‍ജ് ഗണ്യമായി കുറയുമെന്നാണ് പത്രകുറിപ്പില്‍ കെഎസ്‌ആര്‍ടിസി അറിയിക്കുന്നത്.

സൂപ്പര്‍ എക്സപ്രസ് ബസ്സുകളില്‍ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ല്‍ നിന്നും 15 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചതിനാല്‍ ഫലത്തില്‍ നിരക്ക് കുറയുകയും മറ്റ് സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്.

മള്‍ട്ടി ആക്സില്‍ എ.സി ബസ്സുകള്‍ക്ക് കി.മീ. നിരക്ക് 2.50 രൂപയില്‍ നിന്നും 2.25 പൈസയായി കുറക്കുകയും ചെയ്തു. ഇത്തരത്തില്‍ സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ്, എ.സി മള്‍ട്ടി ആക്സില്‍ , ജനറം എസി ലോ ഫ്ലോര്‍ ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 2 പൈസ മുതല്‍ 25 പൈസ വരെയാണ് കുറച്ചിരിക്കുന്നത്.

ഫാസ്റ്റ് പാസഞ്ചറിന് 5 മുതല്‍ 10 കിലോമീറ്ററിനുള്ളില്‍ ഫെയര്‍ സ്റ്റേജും സൂപ്പര്‍ ഫാസ്റ്റിന് 10 മുതല്‍ 15 കിലോമീറ്ററിലും പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു. സൂപ്പര്‍ എക്സ്പ്രസ് ഡീലക്സ് സര്‍വ്വിസുകള്‍ക്ക് 10 മുതല്‍ 20 കിലോമീറ്ററില്‍ പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു.

Also Read- Bus Auto Taxi Fare Hike| ബസ്, ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം; മിനിമം ബസ് ചാര്‍ജ് 10 രൂപയാകും

ഡീലക്സിന് മുകളില്‍ ഉള്ള മള്‍ട്ടി ആക്സില്‍ , സ്ലീപ്പര്‍ ബസ്സുകള്‍ക്ക് ഡീലക്സ് ബസ്സുകളുടെ ഫെയര്‍ സ്റ്റേജ് നല്‍കും പുതിയ ഫെയര്‍ സ്റ്റേജുകള്‍ വരുമ്ബോള്‍ ഇവക്ക് മുന്നിലായി വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയുമെന്നാണ് കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നത്.

കെഎസ്‌ആര്‍ടിസി ക്ക് മാത്രമായുള്ള ക്ലാസുകളില്‍ നിലവില്‍ നല്‍കുന്ന ഫെയറിനേക്കാള്‍ നിരക്ക് വളരെ കുറയ്ക്കുക വഴി. ഡീസല്‍ വില വര്‍ദ്ധനവിനെ നേരിടുവാന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചും ബസ്സുകള്‍ വര്‍ദ്ധിപ്പിച്ചും വരുമാനം വര്‍ദ്ധിപ്പിക്കുവാനും ചെലവു കുറക്കുവാനും ആണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നതെന്ന് പറയുന്നു.

ഓട്ടോ-ടാക്സി നിരക്കും കൂടി

ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്സി ക്ക് മിനിമം നിരക്ക് 200 രൂപയാണ്. കി.മീറ്ററിന് 18 രൂപയും ഈടാക്കും.

First published:

Tags: Kerala state rtc, Ksrtc, Ksrtc services