• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട; ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട; ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലെ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിലെ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വാക്സിൻ ലഭിക്കാത്തവർക്ക് കടയിൽ പോകാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. WIPR (വീക്കിലി ഇൻഫെക്ഷൻ പോപുലേഷൻ റേഷിയോ) എട്ടു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം കൂടുന്ന സാഹചര്യം നിലനിൽക്കെയാണ് പുതിയ ഇളവുകൾ ഏർപ്പെടുത്തിയിരിക്കുന്നതും.

    പുതിയ ഇളവനുസരിച്ച് ഒരു പ്രദേശത്ത്‌ 1000 പേരിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആവുമെങ്കിൽ ആ പ്രദേശം കണ്ടെയ്‌ൻമെൻറ് സോൺ ആയി മാറും, ജില്ലകളിൽ 14 ശതമാനത്തിനു മുകളിൽ ടി.പി.ആർ. ഉള്ള പ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോൺ 50 ശതമാനമായി വർധിപ്പിക്കാനും തീരുമാനമുണ്ട്.

    മാളുകൾക്കുള്ളിലെ കടകൾ ഇന്നുമുതൽ തുറക്കും. എന്നാൽ മാളുകളിൽ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവർത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ട്. ബീച്ചുകളിൽ പോലീസിന്റെ കർശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് കച്ചവടം നടത്താം.

    ഒരു ഡോസ് വാക്സിൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള RTPCR സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മദ്യം വാങ്ങാൻ പോകാം.

    ശബരിമല മാസപൂജയുടെ ഭാഗമായി 15000 ഭക്തരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്.

    Also read: ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പകുതിയിലേറെ കോവിഡ് കേസുകളും കേരളത്തിൽ നിന്ന്

    ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

    കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 28,204 പേര്‍ക്കാണ്. ഇതില്‍ 13,049 പേരും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ രോഗികളാണ് പ്രതിദിനം പുതിയതായി വരുന്നത്. 13 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഓഗസ്റ്റ് 10ന് 15 ശതമാനം കടക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെയായി പ്രതിദിനം 30,000നും 40,000നും ഇടയിലാണ് രോഗികളുടെ എണ്ണം. ഇതില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

    സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ ആറംഗ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിലും അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും കേരളം വീഴ്ച വരുത്തി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചല്ല കേരളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കേന്ദ്രസംഘം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിന് മുകളിലാണ്. സിഎഫ്ആർ(കേസ് ഫറ്റലിറ്റി റേറ്റ്) 0.5 ശതമാനമാണ്. ഐസിഎംആർ റിപ്പോർട്ട് പ്രകാരം 44 ശതമാനമാണ് സംസ്ഥാനത്തെ സെറോപോസിറ്റീവ് നിരക്ക്.

    Summary: Revised lockdown restrictions in Kerala to be in effect from today. People can shop without vaccination certificate or RTPCR certificate
    Published by:user_57
    First published: