ജലീലിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: റവല്യൂഷണറിയൂത്ത്

രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണിത്

news18
Updated: March 8, 2019, 7:56 PM IST
ജലീലിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: റവല്യൂഷണറിയൂത്ത്
Maoist Kill
  • News18
  • Last Updated: March 8, 2019, 7:56 PM IST
  • Share this:
തിരുവനന്തപുരം: മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് റവല്യൂഷണറി യൂത്ത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്നും റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ആദ്യം വെടിവെപ്പ് നടത്തിയത് പൊലീസ് ആയിരുന്നെന്ന് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ടുണ്ടെന്നും സംഭവസ്ഥലത്തു നിന്ന് തോക്കും, ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തുവെന്ന വാദങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൊക്കെ പൊലീസ് അവകാശപ്പെടാറുള്ള പതിവ് ശൈലികള്‍ മാത്രമാണെന്നും റവല്യൂഷണറിയൂത്ത് പറഞ്ഞു.

വലിയ സായുധ സംഘങ്ങളെ പോലും ജീവഹാനിയില്ലാതെ കീഴ്‌പ്പെടുത്താന്‍ പരിശീലനം ലഭിച്ച സേന, ഏറെക്കുറെ ദുര്‍ബലനായ ഒരാളെ വെടിവെച്ചു കൊല്ലാനുള്ള സാഹചര്യം സമഗ്രമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തു കൊണ്ടുവരണം. സംഭവത്തെപ്പറ്റി സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തേണ്ടതുണ്ട്. നേരത്തെ നിലമ്പൂര്‍ കൊലപാതകത്തെപ്പറ്റി പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഗതിയെപ്പറ്റി ഇനിയും വെളിപ്പെട്ടിട്ടില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം കൊലപാതകത്തെ ന്യായീകരിക്കാനുള്ള തെളിവുശേഖരണം മാത്രമായി തരംതാഴുകയാണ് പതിവ്.' റവല്യുഷണറിയൂത്ത് സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Also Read: 'ചെ' യുടെ മാര്‍ഗമാണ് മാവോയിസ്റ്റുകളുടേത്; ബൊളീവിയയാണ് വയനാട്; അവരെയാണ് പിന്നില്‍ നിന്ന് വെടിവെച്ചിട്ടത്: ബല്‍റാം

രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണിത്. അതു കൊണ്ടു തന്നെ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജ്യുഡീഷ്യല്‍ അന്വേഷണത്തിനു മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയൂവെന്നും ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞ റവല്യൂഷണറി യൂത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ആശയങ്ങള്‍ പിന്‍പറ്റുന്നത് കുറ്റ കൃത്യമല്ലെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ശേഷം മൂന്ന് മാവോവാദി പ്രവര്‍ത്തകരാണ് വ്യാജ ഏറ്റുമുട്ടലില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് പറയുന്ന റവല്യൂഷണറിയത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാതൃകയിലുള്ള ഭരണകൂട കൊലപാതകങ്ങളെ കേരളത്തിലെ പൊതു സമൂഹം ഒന്നിച്ച് ചെറുത്തു തോല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

First published: March 8, 2019, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading