നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രകൃതിയും കാലാവസ്ഥയും പ്രതികൂലം; ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കണം: റവല്യൂഷണി യൂത്ത്

  പ്രകൃതിയും കാലാവസ്ഥയും പ്രതികൂലം; ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കണം: റവല്യൂഷണി യൂത്ത്

  പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ സാങ്കേതിക തകരാറുകൾ വലിയൊരു വിഭാഗം കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് റവല്യൂഷണി യൂത്ത്

  Online class

  Online class

  • Share this:
   കോവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ ഓൺലൈൻ ക്ലാസുകൾ പ്രകൃതിദുരന്തവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് തൽക്കാലം നിർത്തി വെയ്ക്കണമെന്ന് റവല്യൂഷണി യൂത്ത്. പിന്നീട് പുനഃക്രമീകരണത്തോടെ ക്ലാസുകൾ നടപ്പിലാക്കണമെന്നും റവല്യൂഷണി യൂത്ത് ആവശ്യപ്പെട്ടു.

   പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ സാങ്കേതിക തകരാറുകൾ വലിയൊരു വിഭാഗം കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലും താമസിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക്. സാങ്കേതിക തകരാറുകളെ പരിഹരിക്കാനുള്ള ആധുനിക സൗകര്യങ്ങൾ ഈ വിഭാഗങ്ങൾക്കില്ല. ദളിത്-ആദിവാസി മേഖലയിലുള്ള കുട്ടികളെല്ലാം തന്നെ ക്ലാസുകൾ ലഭിക്കാതെ നിസ്സഹായാവസ്ഥയിലാണെന്നും റവല്യൂഷണി യൂത്ത് വ്യക്തമാക്കി.

   തീവ്ര മഴയും കാറ്റും ഉരുൾപൊട്ടലും കടൽക്ഷോഭവും നെറ്റ് വർക്കുകൾ ശിഥിലമാക്കി. പ്രകൃതിക്ഷോഭം മൂലം പഠനത്തിൽ നിന്ന് വേർപെട്ട് പോകുന്ന കുട്ടികളുടെ ദയനീയാവസ്ഥ മനസ്സിലാക്കി ഓൺലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെയ്ക്കുകയും അനുകൂല സാഹചര്യമുണ്ടാകുമ്പോൾ പുനഃക്രമീകരിച്ച് കുട്ടികൾക്ക് തുടർപഠനത്തിന് അവസരമൊരുക്കണമെന്നും റവല്യൂഷണി യൂത്ത് ആവശ്യപ്പെട്ടു.
   Published by:user_49
   First published:
   )}