• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിഎജി ആരോപണം തെറ്റ്; SAP ക്യാമ്പിൽ നിന്ന് തോക്കുകൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ്

മറ്റു ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്എപി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുൻപ് സിഎജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: February 13, 2020, 11:19 PM IST
സിഎജി ആരോപണം തെറ്റ്; SAP ക്യാമ്പിൽ നിന്ന് തോക്കുകൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ്
ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്ന് കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പൊലീസ്. ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്റെ ശ്രമം.

എസ്എപി ക്യാമ്പിൽ നിന്നും 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ ഇവ ക്യാമ്പിൽ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read- കരാറുകൾ സുതാര്യം; സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ നിഷേധിച്ച് കെൽട്രോൺ

മറ്റു ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്എപി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുൻപ് സിഎദിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആയുധങ്ങൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതുവരെ ഒന്നുമായില്ല. പുതിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നൽകി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍