HOME » NEWS » Kerala » RIFT FOLLOWING NEW OFFICE BEARERS ANNOUNCED FOR KERALA BJP TV AVS CV

ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; വക്താവായി തുടരാനില്ലെന്ന് എം.എസ് കുമാർ

എ എൻ രാധാക‍ഷ്ണനെയും ശോഭാ സുരേന്ദ്രനെയും ഒതുക്കി

News18 Malayalam | news18-malayalam
Updated: March 5, 2020, 8:21 PM IST
ബി.ജെ.പി സംസ്ഥാന  ഭാരവാഹികളെ പ്രഖ്യാപിച്ചു; വക്താവായി തുടരാനില്ലെന്ന് എം.എസ് കുമാർ
ബിജെപി
  • Share this:
തിരുവനന്തപുരം: സമവായ നീക്കത്തിന്റെ ഭാഗമായി എം.ടി രമേശിനെ ജനറൽ സെക്രട്ടറിയായി നിലനിർത്തിയുള്ള ഭാരവാഹി പട്ടികയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. എന്നാൽ ജനറൽ സെക്രട്ടറിമാരായിരുന്ന ശോഭാ സുരേന്ദ്രനെയും എ എൻ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റുമാരാക്കി. ഇക്കാര്യത്തിലുള്ള അതൃപ്തി ഇരുവരും നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എം.എസ് കുമാറിനെ വക്താവായി നിലനിർത്തി. എന്നാൽ കുമാർ ഇതിൽ അതൃപ്തനാണ്. വക്താവ് സ്ഥാനത്ത് തുടരില്ലെന്നു കാട്ടി അദ്ദേഹം സുരേന്ദ്രന് കത്തയച്ചു. കത്തിന്റെ പകർപ്പ് News 18ന് ലഭിച്ചു. തന്നോട് ചോദിക്കാതെയാണ് പ്രഖ്യാപനം വന്നതെന്നും മാറ്റം വരുത്താനാണ് കത്ത് അയക്കുന്നതെന്നും അല്ലാത്തപക്ഷം രാജിക്കത്തായി പരിഗണിക്കാനുമാണ് ഉള്ളടക്കം.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന എസ് സുരേഷിനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ വി. മുരളീധരപക്ഷത്തിന് തന്നെ എതിർപ്പുണ്ട്. ഇതും വരും ദിവസങ്ങളിൽ പാർട്ടിയ്ക്കുള്ളിൽ ചർച്ചയാകുമെന്നാണ് സൂചന.

You may also like:കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു [PHOTO]ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ കിണറ്റിൽ വീണു; [VIDEO]സപ്ലൈകോ കൊടുവള്ളി ഗോഡൗണിലെ 784 ക്വിന്റല് ധാന്യങ്ങൾ പോയ വഴിയേത്? [NEWS]

അഡ്വ ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, അഡ്വ പി സുധീർ, എം ഗണേശൻ, കെ സുഭാഷ് എന്നിവരാണ് എം ടി രമേശിനെ കൂടാതെയുള്ള ജനറൽ സെക്രട്ടറിമാർ. ഇതിൽ ഗണേശൻ, സുഭാഷ് എന്നിവർ സംഘടനാ ചുമതലയുള്ള ആർ എസ് എസ് പ്രചാരകൻമാരാണ്. മറ്റു മൂന്നുപേരും വി മുരളീധരപക്ഷക്കാരും. എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായി തുടരും.

ജെ ആർ പദ്മകുമാറാണ് ട്രഷറ‍ർ. ബി ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, അഡ്വ നാരായണൻ നമ്പൂതിരി എന്നിവരാണ്  വക്താക്കൾ. സി ആർ പ്രഫുൽ കൃഷ്ണനാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്. അഡ്വ നിവേദിത സുബ്രഹ്മണ്യനെ മഹിളാമോർച്ച അധ്യക്ഷയായും തെരഞ്ഞെടുത്തു. കർഷക മോർച്ച- അഡ്വ എസ് ജയസൂര്യൻ, ന്യൂനപക്ഷ മേർച്ച- ജിജി ജോസഫ്, ഒബിസി മോർച്ച എൻ.പി രാധാകൃഷ്ണൻ, എസ്.സി മോർച്ച ഷാജുമോൻ വട്ടേക്കാട്, എസ്.ടി മോർച്ച മുകുന്ദൻ പള്ളിയറ എന്നിവരാണ് അധ്യക്ഷൻമാർ.
First published: March 5, 2020, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories