• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രേയംസ് കുമാറിനെതിരെ നേതാക്കൾ; എൽജെഡിയിൽ കലാപം

ശ്രേയംസ് കുമാറിനെതിരെ നേതാക്കൾ; എൽജെഡിയിൽ കലാപം

സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ ഡൽഹിയിലെത്തിയത്.

ശ്രേയാംസ് കുമാർ

ശ്രേയാംസ് കുമാർ

  • Share this:
    തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ  കലാപം രൂക്ഷം. നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് പ്രധാന നേതാക്കൾ എൽ ജെ ഡി ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ കണ്ടു. സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയംസ് കുമാറിനെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ ഡൽഹിയിലെത്തിയത്. എൽ ജെ ഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. സുരേന്ദ്രൻ പിള്ള, കൂത്തുപറമ്പ് എം എൽ എ കെ. പി. മോഹനൻ വിമത നീക്കത്തിൻ്റെ മുന്നണിയിൽ.

    നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ നേടിയെടുക്കുന്നതിലും മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടെന്നാണ് പരാതി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ മത്സരിച്ച എൽ ജെ ഡിക്ക് കൂത്തുപറമ്പിൽ മാത്രമാണ് ജയിക്കാനായത്. സി പി എമ്മിൻ്റെ രണ്ടടക്കം മൂന്നു സിറ്റിംഗ് സീറ്റുകൾ ഇടതുമുന്നണി വിട്ടു നൽകിയിട്ടും രണ്ടിടത്തും പരാജയപ്പെട്ടു. കല്പപറ്റയിൽ സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയാംസ് കുമാർ തന്നെയാണ് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയത്. മറ്റൊരു സിറ്റിംഗ് സീറ്റായ വടകരയിൽ മനയത്ത് ചന്ദ്രനും പരാജയപ്പെട്ടു. കൂത്തുപറമ്പ്, വടകര, തിരുവമ്പാടി അല്ലെങ്കില്‍ കോഴിക്കോട് സൗത്ത്, ഇരിങ്ങാലക്കുട, കായംകുളമോ അരൂരോ, കല്പറ്റ, തിരുവനന്തപുരം മണ്ഡലങ്ങളാണ് എൽ ജെ ഡി ഇടതു മുന്നണിയോട് ആവശ്യപ്പെട്ടത്. 2016ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ഏഴു സീറ്റുകൾ എൽജെഡിക്കു മത്സരിക്കാൻ ലഭിച്ചിരുന്നു.

    Also Read- 80:20 ന്യൂനപക്ഷ സ്കോളർഷിപ്പ്: വി.ഡി സതീശനെ തള്ളി മുസ്ലിം ലീഗ്; ഒരു മണിക്കൂറിനുള്ളിൽ നിലപാട് തിരുത്തി പ്രതിപക്ഷനേതാവ്

    രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം പങ്കിട്ടപ്പോഴും എൽ ജെ ഡി പുറത്തായി. മുന്നണിയിൽ ഒരു എം എൽ എ മാത്രമുള്ള മറ്റു പാർട്ടികൾക്കൊക്കെ മന്ത്രി സ്ഥാനം ലഭിച്ചു. ഇതിലും എം. വി. ശ്രേയാംസ് കുമാറിൻ്റെ അനാസ്ഥയാണ് മറുവിഭാഗം ആരോപിക്കുന്നത്. കെ. പി. മോഹനൻ മന്ത്രിയാകുന്നത് തടയാൻ ശ്രേയാംസ് കുമാർ മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തിയില്ലെന്നാണ് പരാതി.

    എന്നാൽ ഷെയ്ഖ് പി. ഹാരിസിനെതിരെ എൽ ജെ ഡി പാർലമെൻ്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി രംഗത്തെത്തി. ഷെയ്ഖിൻ്റെ നീക്കം ഗൂഢാലോചനയുടെ ഭാഗമെന്ന് ചാരുപാറ ന്യൂസ് 18 നോടു പറഞ്ഞു. സീറ്റുകൾ കുറഞ്ഞതിലും മന്ത്രി സ്ഥാനം ലഭിക്കാത്തതിലും വീഴ്ചയുണ്ടെങ്കിൽ അതിൽ നേതൃത്വത്തിന് തുല്യ പങ്കാണുള്ളത്. എൽ ഡി എഫ് നേതൃത്വവുമായി ചർച്ച നടത്തിയപ്പോഴെല്ലാം ശ്രേയാംസിനൊപ്പം വർഗീസ് ജോർജും ഷെയ്ഖ് പി. ഹാരിസും ഉണ്ടായിരുന്നെന്നും ചാരു പാറ രവി പറഞ്ഞു.
    Published by:Anuraj GR
    First published: