സിറോ മലബാർ സഭാ സിനഡിന്റെ ലൗ ജിഹാദ് സർക്കുലറിനെ ചൊല്ലി സഭയിൽ ഭിന്നത. സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തുവന്നു. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ സിനഡ് എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് മുഖപത്രം പറയുന്നു.
സിനഡ് സർക്കുലർ ഒരു മതത്തെ ചെറുതാക്കുന്നതും അനവസരത്തിൽ ഉള്ളതാണെന്നും സത്യദീപം ചൂണ്ടി കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്.കർണ്ണാടക സർക്കാരും ഇത് അന്വേഷിച്ചു തള്ളിയതാണ്. ലവ് ജിഹാദ് ഉണ്ടെന്നു പറയാൻ സഭ എന്തു അന്വേഷണം നടത്തിയിട്ടുണ്ടെന്ന് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിനഡ് പ്രേമേയമെന്നും ലേഖനം ചോദിക്കുന്നു.
എറണാകുളം അങ്കമാലി വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടടന്റെ വരികൾക്കിടയിൽ എന്ന ലേഖനത്തിലാണ് സിനഡിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട് എന്തെന്നും നിയമത്തെ പിന്തുണച്ചു പി ഒ സി ഡയറക്ടർ എഴുതിയ ലേഖനം ആർ എസ് എസ് മുഖപത്രമായ ജന്മഭൂമിയിൽ വന്നത് ആശങ്ക ഉണ്ടാക്കുന്നതായും ലേഖനം ചൂണ്ടി കാട്ടുന്നു. ഈ വിഷയത്തിൽ കെസിബിസി മുൻ പ്രസിഡന്റ് ബിഷപ് സൂസപാക്യം ശക്തമായ നിലപാടെടുത്തപ്പോൾ ഇപ്പോഴത്തെ പ്രസിഡൻറായ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ലേഖനം കുറ്റപ്പെത്തുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.