കോഴിക്കോട്: കീഴാലഞ്ചേരി രത്നാകരനെന്ന വിവരാവകാശ പ്രവര്‍ത്തകനെതിരെ വിവരാവകാശ കമ്മീഷണര്‍ രംഗത്ത്. രത്നാകരന് വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ച് അദേഹത്തിന്റെ 54 അപ്പീലുകള്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ തള്ളി. പൗരന്റെ അവകാശവും ആശ്രയവുമാണ് വിവരാവകാശ നിയമം. രത്നാനാകരനെ പോലുള്ള അപേക്ഷകരെ പ്രോത്സാഹിപ്പിക്കരുതെന്ന് കാണിച്ചുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
കോഴിക്കോട് കളക്ടറേറ്റിലാണ് രത്നാകരന് ഏറ്റവും കൂടുതല്‍ വിവരവകാശ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിലപ്പെട്ട സമയം അപഹരിക്കുന്നെ തരത്തില്‍ വിവരാവകാശ അപേക്ഷ നല്‍കുന്നെന്ന ആരോപണം നേരിടുന്നയാളാണ് രത്നാകരന്. രത്നാകരനെതിരെ നിരന്തര പരാതികളുമായി സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് വിവരവകാശ കമ്മീഷണറുടെ ഇടപെടല്‍.
കോഴിക്കോട് മോട്ടോര്‍ വാഹനവകുപ്പില്‍ വിവരവകാശ അപേക്ഷ നിരന്തരമായി നല്‍കുകയും അപ്പീലിനു പോകുകയും ചെയ്തിരുന്നു രത്നാകരന്. സാമൂഹ്യ പ്രതിബദ്ധതയല്ല ഇത്തരം വിവരവകാശ അപേക്ഷ നല്‍കുന്നതിന്റെ കാരണം. മറിച്ച് വ്യക്തിതാല്പര്യങ്ങളാണെന്ന് കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ രാജന് പറയുന്നു.
വിവരാവകാശ നിയമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുകയെന്നത് പൗരന്റെ അവകാശമാണെന്നും അത് തടയിടാന്‍ ചില ഉദ്യോഗസ്ഥലോബി ഇടപെടുന്നുണ്ടെന്നും കീഴാലഞ്ചേരി രത്നാകരന് പറയുന്നു. വിവരാവകാശ കമ്മീഷണറുടെ നടപടി കൊണ്ട് താന്‍ പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രത്നാകരന് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.