നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിന്റെ ഉള്ളില്‍ കുത്തിയത് കൊണ്ടാണ് പ്രസ്ഥാനത്തെ വഞ്ചിച്ചത്': റിജില്‍ മാക്കുറ്റി

  'പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിന്റെ ഉള്ളില്‍ കുത്തിയത് കൊണ്ടാണ് പ്രസ്ഥാനത്തെ വഞ്ചിച്ചത്': റിജില്‍ മാക്കുറ്റി

  യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയ സമയത്ത് അന്ന് ബോര്‍ഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നുആ ബന്ധമാണ്  സിപിഎമ്മില്‍ ഈ പരമനാറിയെ എത്തിച്ചത്.

  • Share this:
   കണ്ണൂര്‍:ഡി സി സി പുനസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ്സ് പുത്താക്കിയ
   പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
   പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിന്റെ ഉള്ളില്‍ കുത്തിയത് കൊണ്ടാണ് ഇവന്‍ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത് അദ്ദേഹം പറഞ്ഞു.
   തിരുവനന്തപുരം ജില്ലാ KSU വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും പ്രസിഡന്റ് ,KPCC സെക്രട്ടറി, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഭാര്യക്ക് 40000 മുകളില്‍ ശമ്പളം ഉള്ള ജോലി, ഈ കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പില്‍ സീറ്റ്. ഇതൊക്കെ പാര്‍ട്ടിയില്‍ നിന്ന് നേടിയവന്‍. എന്നിട്ടും ഒന്നും കിട്ടിയില്ല പോലും.യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയ സമയത്ത് അന്ന് ബോര്‍ഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നുആ ബന്ധമാണ്  സിപിഎമ്മില്‍ ഈ പരമനാറിയെ എത്തിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് ഇവൻ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്.തിരുവനന്തപുരം ജില്ലാ KSU വിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും പ്രസിഡൻ്റ് ,KPCC സെക്രട്ടറി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ഭാര്യക്ക് 40000 മുകളിൽ ശമ്പളം ഉള്ള ജോലി, ഈ കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ സീറ്റ്. ഇതൊക്കെ പാർട്ടിയിൽ നിന്ന് നേടിയവൻ. എന്നിട്ടും ഒന്നും കിട്ടിയില്ല പോലും .
   യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന്
   ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നു. ആ ബന്ധമാണ്
   CPM ലേക്ക് ഈ പരമനാറിയെ എത്തിച്ചത്. ഒരു പഞ്ചായത്ത് വാർഡിൽ പോലും മത്സരിക്കാൻ സാധിക്കാത്ത എത്രയോ നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട് അവിയാണ് എല്ലാം നേടിയിട്ട് പാർട്ടിയെ വഞ്ചിച്ച് ഇവനെ പോലുള്ള വഞ്ചകൻമാർ CPM ൽ
   ചേക്കേറുന്നത്.

   സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്


   സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

   വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കാനായി.

   ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ വാക്സിന്‍ ആവശ്യമാണ്. സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളില്‍ വാക്സിന്‍ ക്ഷാമമുണ്ട്. വാക്സിനേഷന്‍ സുഗമമായി നടത്താന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

   സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. 2021 ജനുവരി 16നാണ് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അനുബന്ധ ക്യാമ്പയിനുകളും സംഘടിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്.

   Also Read-സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം: ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

   രാജ്യത്ത് ആദ്യയമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കി. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിന്‍, ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം തുടങ്ങിയ പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

   ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
   Published by:Jayashankar AV
   First published:
   )}