ശാന്തൻപാറ റിജോഷ് വധം: പ്രതി വാസിമിന്റെ നില ഗുരുതരമായി തുടരുന്നു; മരിച്ച കുഞ്ഞിന്റെ സംസ്കാരം നാളെ

വാസീം അബോധാവസ്ഥയിലാണെന്നും നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: November 11, 2019, 3:30 PM IST
ശാന്തൻപാറ റിജോഷ് വധം: പ്രതി വാസിമിന്റെ നില ഗുരുതരമായി തുടരുന്നു; മരിച്ച കുഞ്ഞിന്റെ സംസ്കാരം നാളെ
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും വസീമും
  • News18
  • Last Updated: November 11, 2019, 3:30 PM IST
  • Share this:
ഇടുക്കി: ശാന്തൻപറ റിജോഷ് വധക്കേസിലെ പ്രതി വാസിമിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. റിജോഷിനെ കൊലപ്പെടുത്തി ഇയാളുടെ ഭാര്യക്കും കുഞ്ഞിനുമൊപ്പം മുംബൈയിലേക്ക് കടന്ന വസിം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കൊപ്പം വിഷം കഴിച്ച റിജോഷിന്റെ ഭാര്യ ലിജി അപകട നില തരണം ചെയ്തു. ലിജിയുടെ രണ്ടര വയസുകാരിയായ മകൾക്കും വിഷം നൽകിയിരുന്നു. സംഭവ ദിവസം തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. നാളെ രാവിലെ പതിനൊന്ന് മണിയോടെ ഇടവക പള്ളിയായ ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ സംസ്‌കാര ചടങ്ങുകളും നടക്കും.

Also Read-ശാന്തൻപാറ റിജോഷ് വധം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ചനിലയിൽ; രണ്ടരവയസ്സുകാരി മരിച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ് വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസ്സുകാരി ജുവാനയുമായി മുംബൈ പന്‍വേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ചയോടെ ഇരുവരെയും വിഷം കഴിച്ച നിലയിലും കുഞ്ഞിനെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ മുബൈ വാസീയിലുള്ള ജെജെ ഹോസ്പ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇരുവരും. വാസീം അബോധാവസ്ഥയിലാണെന്നും നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലിജിയുടെ നിലയിൽ മാറ്റമുണ്ടെങ്കിലും ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

Also Read-കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം; ഭാര്യയും റിസോട്ട് മാനേജരും ഒളിവിൽ

ആരോഗ്യ നിലി മെച്ചപ്പെട്ടാല്‍ ഇരുവരയും ആശുപത്രിയില്‍ തന്നെയുള്ള സെല്ലിലേയ്ക്ക് മാറ്റും ഇതിന് ശേഷമായിരിക്കും മൊഴിയെടുക്കല്‍ നടത്തുക. മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഏഴുമണിയോടെ മൃതദേഹം നെടുമ്പശേരിയില്‍ എത്തിക്കും. ഇവിടെ നിന്നും സിറ്റി പൊലീസിന്റെ ആംബുലന്‍സില്‍ ശാന്തമ്പാറ പുത്തടിയിലുള്ള റിജോഷിന്റെ തറവാട്ട് വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ പതിനൊന്ന് മണിയോടെ ഇടവക പള്ളിയായ ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ സംസ്കരിക്കും.
First published: November 11, 2019, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading