നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ജാഗ്രതാ നിർദേശം ആവർത്തിച്ച് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ജാഗ്രതാ നിർദേശം ആവർത്തിച്ച് ആരോഗ്യമന്ത്രി

  ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് മന്ത്രി

  ആരോഗ്യമന്ത്രി വീണ ജോർജ്

  ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് കേസുകളിൽ 100 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്, ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം ശക്തമാണെന്നും സാഹചര്യം നേരിടാൻ വേണ്ടുന്ന തയാറെടുപ്പുകൾ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

   സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് കേസുകളുടെ വർധനവുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്നിൽ ഉയർന്നു വരുന്ന പ്രതിസന്ധിയെ നേരിടാൻ കോവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 416.63 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ടെന്നും രോഗ പരിശോധന നടത്തുന്നതിന് കേന്ദ്ര മാർഗനിർദ്ദേശം പാലിക്കുമെന്ന് മന്ത്രി അറിയിച്ചു.

   അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. 20 മുതൽ 40 വയസ്സ് വരെയുള്ള പ്രായക്കാരിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി, കുട്ടികൾക്കുള്ള വാക്സിന്റെ ഒന്നാം ഡോസ് 39 ശതമാനം പേർക്ക് നൽകിയതായും അറിയിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കേസുകളിൽ 155 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രി അറിയിച്ചു.

   Also Read- Covid 19 | കോവിഡ് മൂന്നാം തരംഗം; കേസുകള്‍ വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍

   പാർട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളിനെ കുറിച്ചുള്ള ചോദ്യത്തിന് എവിടെ ആയാലും പ്രോട്ടോകോൾ പാലിക്കണമെന്ന മറുപടിയാണ് മന്ത്രി നൽകിയത്. പൊതുയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് എല്ലാത്തിനും ബാധകമാണെന്നും മന്ത്രി പറഞ്ഞു.

   Covid 19| ആശങ്ക; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; ഇന്ന് 9066 പേര്‍ക്ക് രോഗബാധ

   തിരുവനന്തപുരം: കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 (Covid 19 in kerala)  സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച ആറായിരത്തിന് മുകളിലായിരുന്നു രോഗികൾ. തിങ്കളാഴ്ച ഇത് ആറായിരത്തിൽ താഴെയായി. ഇന്ന് രോഗബാധിതരുടെ എണ്ണം ഉയരുകയായിരുന്നു.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

   Also Read- Deltacron | ഡെല്‍റ്റക്രോണ്‍; ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ചേര്‍ന്ന് പുതിയ വകഭേദം

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
   Published by:Naveen
   First published: