നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജയിൽ തടവുകാർക്ക് കോവിഡ്; എല്ലാ ജയിലുകളിലും ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ഋഷിരാജ് സിംഗ്

  ജയിൽ തടവുകാർക്ക് കോവിഡ്; എല്ലാ ജയിലുകളിലും ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ഋഷിരാജ് സിംഗ്

  തടവുകാര്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരെയും പരിശോധിക്കുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു. തടവുകാര്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

   പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എല്ലാ ജയിലുകളിലും ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
   TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 880 പേർ രോഗമുക്തി നേടി [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
   കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തന്നെ ഒരു വിചാരണ തടവുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 71 വയസുള്ള തടവുകാരനാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ഇയാള്‍ക്ക് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല.
   Published by:user_49
   First published:
   )}