നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സഭാ സിനഡ്

    ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സഭാ സിനഡ്

    രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു.

    • Share this:
    കൊച്ചി: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെയുള്ള (Christianity) അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാര്‍ സഭാ (Syro-Malabar Church) സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു.

    വി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിവിധ സ്ഥാപനങ്ങളെ ബോധപൂര്‍വ്വം ലക്ഷ്യംവെക്കുന്ന നിലപാടുകള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്.

    സാഗര്‍ രൂപതയിലുള്‍പ്പെടെ വിവിധ സ്‌കൂളുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കുമെതിരെ അടുത്തകാലത്തുണ്ടായ അതിക്രമങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. മതപരിവര്‍ത്തന നിരോധന നിയമം എന്ന പേരില്‍ ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന നിയമ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണ് . ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തില്‍ ഭരണകൂടം അന്യായമായി ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് . ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ ഭരണാധികാരികള്‍ സത്വരമായി ഇടപ്പെടണമെന്ന് സീറോമലബാര്‍ സിനഡ് ആവശ്യപ്പെട്ടു.

    അതേസമയം ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ സഭ സിനഡിന് നിവേദനം നല്‍കി . അല്‍മായ മുന്നേറ്റത്തിന്റെയും അതിരൂപത സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് സീറോ മലബാര്‍ സഭ സ്ഥിരം സിനഡിന് നിവേദനം കൈമാറിയത്. സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് പ്രതിഷേധവുമായിഎത്തിയ ശേഷമാണ് പ്രതിനിധികള്‍ നിവേദനം കൈമാറിയത്. ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം ആരംഭിച്ച സിനഡില്‍ സഭയുടെ തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 57 വൈദിക മേലധ്യക്ഷന്‍മാര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. വിരമിച്ച 5 മെത്രാന്‍മാര്‍ അനാരോ?ഗ്യംമൂലം സിനഡില്‍ പങ്കെടുക്കുന്നില്ല .

    Also Read-Edappal Fly over | കാത്തിരിപ്പിനൊടുവിൽ എടപ്പാൾ മേൽപ്പാലം തുറന്നു; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി 'എടപ്പാൾ ഓട്ടം'

    ജനുവരി 7 വെള്ളിയാഴ്ച മുതല്‍ 15 ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യുന്നതാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 ആഗസ്റ്റ് മാസത്തിലും 2021 ജനുവരി മാസത്തിലും 2021 ആഗസ്റ്റ് മാസത്തിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങള്‍ നടത്തിയത് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലാണ്.

    Also Read-V Sivankutty | കുട്ടികളെ സ്‌കൂളുകളില്‍ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്; മന്ത്രി വി ശിവന്‍കുട്ടി

    പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍്കിയ പ്രത്യേക മാര്‍ഗരേഖയനുസരിച്ചാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി സിനഡ് സമ്മേളനങ്ങള്‍ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് മെത്രാന്‍ സിനഡ് നടത്തുന്നത്.
    Published by:Jayashankar AV
    First published: