നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | ശക്തമായ തിരമാലയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

    Kerala Rains | ശക്തമായ തിരമാലയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

    മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

    news18

    news18

    • Share this:
      തിരുവനന്തപുരം: കേരള, കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് രാത്രി ശക്തമായ തിരമാലയ്ക്ക് സാധ്യത. 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

      മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

      ഇന്നും നാളെയും വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പി നല്‍കിയിരുന്നു.

      Idukki Dam | ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

      സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം(Idukki dam) തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട്(Orange Alert) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിക്കും. എന്നാല്‍ വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

      ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 2403 ആണ്. ഇത് എത്തുന്നത് വരെ കാത്തുനില്‍ക്കേണ്ടെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.

      രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ മഴകുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

      Also Read-Kerala Rains | നൊമ്പരമായി അലന്‍; ജന്മദിനത്തിലും തിരച്ചില്‍ തുടര്‍ന്ന് ബന്ധുക്കള്‍

      Kerala Rains | സംസ്ഥാനത്ത് ബുധനാഴ്ചമുതല്‍ മഴ കനക്കും; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാവില്ല; മന്ത്രി കെ രാജന്‍

      സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു

      20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.

      Also Read-Kerala Rains | വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി

      കഴിഞ്ഞ തവണ പുറത്തുവിട്ടതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ജലം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
      Published by:Jayashankar AV
      First published:
      )}