പി. ജയരാജന്റെ പരാജയം ഉറപ്പാക്കും; യുഡിഎഫിനുവേണ്ടി പ്രചാരണം ശക്തമാക്കി RMP
കെ മുരളീധരന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളുമായി ആർ എം പി പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നു. എന്നാല്‍ യുഡിഎഫുമായി വേദി പങ്കിട്ടുള്ള പരസ്യ പ്രചാരണമില്ല
news18
Updated: April 20, 2019, 8:12 AM IST

rmpi
- News18
- Last Updated: April 20, 2019, 8:12 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് പോരാട്ടം അവസാനലാപ്പിൽ എത്തിയതോടെ വടകരയിൽ പി ജയരാജന്റെ പരാജയം ഉറപ്പുവരുത്താന്‍ പ്രചാരണ രംഗത്ത് സജീവമായി ആര്‍എംപി. കുടുംബയോഗങ്ങളും പൊതു യോഗങ്ങളും സ്ക്വാഡ് വര്‍ക്കും നടത്തി ആണ് ആര്‍എംപി സജീവമാകുന്നത്. അതേ സമയം ആര്‍എംപി വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും എന്നാണ് സിപിഎം പറയുന്നത്.
എന്ത് വിലകൊടുത്തും ജയരാജന്റെ തോല്‍വി ഉറപ്പാക്കുമെന്നാണ് ആര്‍എംപി പ്രഖ്യാപനം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ക്വാഡ് വര്‍ക്ക് നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തകര്‍ പ്രചാരണത്തിന്റെ അവസാന നാളുകളിലും സജീവമാണ്. ജയരാജനെതിരെ മണ്ഡലത്തില്‍ കുടുംബ സംഗമങ്ങള്‍ തുടരുകയാണ്. കെ മുരളീധരന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളുമായി ആർ എം പി പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നു. എന്നാല്‍ യുഡിഎഫുമായി വേദി പങ്കിട്ടുള്ള പരസ്യ പ്രചാരണമില്ല. വടകരയിലും കോഴിക്കോട്ടും എൽജെഡി വോട്ട് ഏത് മുന്നണിക്ക്?
യുഡിഎഫിന് പിന്തുണ നല്‍കിയതോടെ ആര്‍എംപിക്ക് രാഷ്ട്രീയവീര്യം കുറഞ്ഞുവെന്നാണ് സിപിഎം വാദം. ആര്‍എംപി നിലപാട് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ആര്‍എംപി പ്രവര്‍ത്തകര്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്നു അവർ അവകാശപ്പെടുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിനേഴായിരത്തോളം വോട്ടുകളാണ് വടകരയില്‍ ആര്‍എംപിക്ക് ലഭിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മാത്രമായി കെ.കെ രമയ്ക്ക് ലഭിച്ചത് ഇരുപതിനായിരത്തോളം വോട്ടുകളാണ്.
എന്ത് വിലകൊടുത്തും ജയരാജന്റെ തോല്‍വി ഉറപ്പാക്കുമെന്നാണ് ആര്‍എംപി പ്രഖ്യാപനം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ക്വാഡ് വര്‍ക്ക് നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തകര്‍ പ്രചാരണത്തിന്റെ അവസാന നാളുകളിലും സജീവമാണ്. ജയരാജനെതിരെ മണ്ഡലത്തില്‍ കുടുംബ സംഗമങ്ങള്‍ തുടരുകയാണ്. കെ മുരളീധരന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകളുമായി ആർ എം പി പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നു. എന്നാല്‍ യുഡിഎഫുമായി വേദി പങ്കിട്ടുള്ള പരസ്യ പ്രചാരണമില്ല.
യുഡിഎഫിന് പിന്തുണ നല്‍കിയതോടെ ആര്‍എംപിക്ക് രാഷ്ട്രീയവീര്യം കുറഞ്ഞുവെന്നാണ് സിപിഎം വാദം. ആര്‍എംപി നിലപാട് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ആര്‍എംപി പ്രവര്‍ത്തകര്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്നു അവർ അവകാശപ്പെടുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പതിനേഴായിരത്തോളം വോട്ടുകളാണ് വടകരയില്‍ ആര്‍എംപിക്ക് ലഭിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മാത്രമായി കെ.കെ രമയ്ക്ക് ലഭിച്ചത് ഇരുപതിനായിരത്തോളം വോട്ടുകളാണ്.
- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- general elections 2019
- Kerala Lok Sabha Elections 2019
- Kummanam Rajasekharan
- Lok Sabha Election 2019
- loksabha election 2019
- narendra modi
- oomman chandy
- P Jayarajan
- pinarayi vijayan
- rahul gandhi
- Ramesh chennithala
- rmp
- vadakara
- vadakara-s11p03
- ഉമ്മൻചാണ്ടി
- കുമ്മനം രാജശേഖരൻ
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി