• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജയരാജനെതിരെ RSS രക്തസാക്ഷികളുടേതടക്കം കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് RMP

ജയരാജൻ ആരോപണവിധേയനായ കൊലക്കേസുകളിലെ ഇരകളുടെ സംഗമമാകും സംഘടിപ്പിക്കുക. ഇതിൽ ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെയും സംഘടിപ്പിക്കും.

news18india
Updated: March 20, 2019, 12:03 PM IST
ജയരാജനെതിരെ RSS രക്തസാക്ഷികളുടേതടക്കം കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് RMP
ജയരാജൻ
news18india
Updated: March 20, 2019, 12:03 PM IST
കോഴിക്കോട് : പി.ജയരാജനെതിരെ ആർഎസ്എസ് രക്തസാക്ഷികളുടേതടക്കം കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ആർഎംപി. ജയരാജൻ ആരോപണവിധേയനായ കൊലക്കേസുകളിലെ ഇരകളുടെ സംഗമമാകും സംഘടിപ്പിക്കുക. ഇതിൽ ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെയും സംഘടിപ്പിക്കും. കതിരൂർ മനോജ്, പയ്യോളി മനോജ് എന്നിവരുടെ കുടുംബാംഗങ്ങളെയും സംഗമത്തിൽ എത്തിക്കുമെന്നാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു അറിയിച്ചിരിക്കുന്നത്.എന്നാൽ ഇത് ആർഎസ്എസ് -ബിജെപി രാഷ്ട്രീയ നിലപാടിനോടുള്ള യോജിപ്പല്ലെന്നും വേണു വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് അക്രമരാഷ്ട്രീയത്തിനെതിരായുള്ള പ്രതിരോധമാണ്.

Also Read-K.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാൻ സാധ്യതയേറി; കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിക്കുന്നു

കൊലപാതക രാഷ്ട്രീയത്തിനെതിരായ ക്യാംപെയ്നായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജയരാജൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കയ്യൊപ്പോടു കൂടി നടപ്പിലാക്കപ്പെട്ട കൊലപാതകത്തിലെ ഇരകളുടെ കുടുംബങ്ങളെ ഉൾപ്പെടുത്തിയാകും പ്രചരണം.അരിയൂർ ഷുക്കൂർ, നാദാപുരം അസ്ലം,കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അങ്ങനെ കൊല്ലപ്പെട്ടവരുടെ വീട്ടുകാർക്ക് പറയാൻ ഒരവസരം ഒരുക്കുന്ന പ്രചരണ സംവിധാനമാണ് പദ്ധതിയിടുന്നത്.

Also Read-തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നത് തടഞ്ഞു; CRPF ജവാൻ ഭാര്യയെ കൊന്നു

കതിരൂർ മനോജ്, പയ്യോളി മനോജ് തുടങ്ങി കൊല്ലപ്പെട്ട ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്താൻ ശ്രമിക്കും. കതിരൂര്‍ മനോജ് ജയരാജിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ്. ആറു വർഷം ജയിലിൽ കിടന്നയാളെ പതിനെട്ട് വർഷങ്ങൾക്ക് ശേഷം പകയുടെ പേരിൽ കൊലപ്പെടുത്തിയതാണ്.ആസൂത്രിതമാണ് ആ കൊലപാതകം. കോടതിയും നീതി പീഠവും വെറുതെ വിട്ടാലും ഞങ്ങൾ വിടില്ല എന്ന സിപിഎം കോടതിയുടെ വിധിയാണ് അതിൽ നടപ്പിലായത്. ഇത്തരത്തിൽ ചില പ്രശ്നങ്ങൾ ഉൾപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിക്കും. ഇത് നിലപാടുകളുടെ പ്രശ്നമല്ല. രാഷ്ട്രീയ കൊലപാതകത്തിനെതിരായാണ് ഇവിടുത്തെ പ്രചരണമെന്നാണ് വേണു വ്യക്തമാക്കിയിരിക്കുന്നത്.

വടകരയിൽ പി.ജയരാജന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ തന്നെ ആർഎംപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. വടകരയിൽ കെ.മുരളീധരനെപ്പോലുള്ള സ്ഥാനാർഥിയെ എത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചത് ആർഎംപിയാണെന്നും പറയപ്പെടുന്നുണ്ട്.

Loading...

First published: March 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...