നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടോ സഖ്യകക്ഷികളോടോ സഖ്യമുണ്ടാക്കില്ല: ആര്‍എംപിഐ

  വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടോ സഖ്യകക്ഷികളോടോ സഖ്യമുണ്ടാക്കില്ല: ആര്‍എംപിഐ

  സിപിഎം നേതൃത്വം നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയം രാജ്യത്താകെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപമാനം

  rmpi

  rmpi

  • News18
  • Last Updated :
  • Share this:
   കുന്നംകുളം: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ സഖ്യ കക്ഷികളുമായോ സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കാനവില്ലെന്ന് ആര്‍എംപിഐ കേന്ദ്രകമ്മിറ്റി. കേരളത്തിലെ സിപിഎം നേതൃത്വം നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയം രാജ്യത്താകെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപമാനകരണാണെന്നും ആര്‍എംപിഐ പ്രസ്താവനയിലൂടെ പറഞ്ഞു.

   സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ആര്‍എംപിഐയെ നിരന്തരം ആക്രമിക്കുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നാവശ്യപ്പെട്ട് ആര്‍എംപിഐ കേന്ദ്രകമ്മിറ്റി കേരളസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം സംസ്ഥാനകമ്മിറ്റി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

   Also Read: 'പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും': പീതാംബരന്റെ കുടുംബത്തിനെതിരെ കോടിയേരി

    

   വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് വാഴ്ചക്ക് അറുതിവരുത്താനുള്ള ജനാധിപത്യമുന്നേറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രകമ്മിറ്റി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ക്കും ബൂര്‍ഷ്വാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ജനകീയ സമരങ്ങള്‍ കെട്ടഴിച്ചുവിടാന്‍ തയ്യാറാവണമെന്നും ആഹ്വാനം ചെയ്തു.

   എംസിപിഐ(യു) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായും കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന പറയുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ജനകീയപ്രസ്ഥാനങ്ങളുടെ പൊതുവേദി രൂപീകരിക്കുമെന്നും ആര്‍എംപിഐ പറഞ്ഞു.

   Also Read:  'കൈ ഒടിഞ്ഞയാൾ എങ്ങനെ തലയ്ക്കടിക്കും? പാര്‍ട്ടി അറിയാതെ ഒന്നും ചെയ്യില്ല'; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം

   ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളക്കലിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയും ഒറ്റപ്പെടുത്തിയും കേസ് അട്ടിമറിക്കുന്നതടക്കമുള്ള നടപടികളില്‍ നിന്ന് സഭ പിന്മാറണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ ആര്‍എംപിഐ ജലന്ധറില്‍ സ്ത്രീകളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷനില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ സ്ത്രീകള്‍ പങ്കെടുക്കുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

   First published:
   )}