HOME » NEWS » Kerala » ROAD ACCIDENT IN KERALA NUMBER OF DEATHS IN THE LAST 3 YEARS WAS

വാഹനാപകടം: കേരളത്തിലെ റോഡുകളിൽ പ്രതിദിനം പൊലിയുന്നത് 11 ജീവനുകള്‍; മൂന്നു വര്‍ഷത്തിൽ മരിച്ചത് 12392 പേര്‍

സംസ്ഥാനത്ത് ഓടുന്ന 614681 സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞതായി മോട്ടര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി നിയമസഭയിൽ വ്യക്തമാക്കി

news18
Updated: June 28, 2019, 7:44 AM IST
വാഹനാപകടം: കേരളത്തിലെ റോഡുകളിൽ പ്രതിദിനം പൊലിയുന്നത് 11 ജീവനുകള്‍; മൂന്നു വര്‍ഷത്തിൽ മരിച്ചത് 12392 പേര്‍
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: June 28, 2019, 7:44 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഒരു ദിനം പൊലിയുന്നത് ശരാശരി 11 പേര്‍. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ 12392 പേരാണ് മരിച്ചതെന്നും നിയമസഭാ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഓടുന്ന 614681 സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞതായി മോട്ടര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങള്‍ ഓടുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും നോണ്‍ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 1.16 കോടിയുമാണ്. അമിതവേഗം മൂലം 2192 ലൈസന്‍സുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 126188 വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മോട്ടര്‍ വാഹനവകുപ്പ് സ്ഥാപിച്ച 143 ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകളില്‍ 22 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. 20.6 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. അറ്റകുറ്റപണികള്‍ക്കായി 34 ലക്ഷം രൂപ ചെലവഴിച്ചു.

Also Read സംസ്ഥാനത്താദ്യമായി ജയിൽ ചാടിയ തടവുകാരികൾ പിടിയിൽ; പിടികൂടിയത് മോഷ്ടിച്ച സ്കൂട്ടറിൽ ബന്ധുവീട്ടിലേക്ക് വരവെ

First published: June 28, 2019, 7:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories